പ്രിയ സഹോദരി, നിങ്ങള്‍ ഒരു മുസ്ലിം സ്ത്രീയല്ലെ, നിങ്ങള്‍ അനുസരിക്കുന്നത് നിങ്ങളെ സൃഷ്ടിച്ച പടച്ചവനെയോ? അതൊ നിങ്ങളെ വഴി പിഴപ്പിക്കുന്ന പിശാചിനെയോ? വസ്ത്രം ധരിക്കുന്നത് എങ്ങിനെയെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെ? നിങ്ങള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗം ആവശ്യമുണ്ടോ? അതോ കത്തിയെരിയുന്ന നരകത്തിന്റെ വിറക്-കൊള്ളിയാവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഒന്നാലോചിക്കൂ.....വസ്ത്രം ധരിക്കുമ്പോള്‍ പടച്ചവന്റെ നിയമങ്ങള്‍ നാം അനുസരിക്കാറുണ്ടോ? നാം പിശാചിന്റെ അനുയായി ആയി തീരുകയല്ലെ ചെയ്യുന്നത്--...എന്തേ, സംശയമുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ശരീരത്തിലേക്ക് ഒന്നു നോക്കൂ....ഇസ്ലാം പറഞ്ഞ വസ്ത്രമാണോ നിങ്ങള്‍ ധരിക്കുന്നത്?
അല്ലാഹുവും നബി (സ.അ) യും പറയുന്നു:-
"സ്ത്രീകള്‍ അവരുടെ മുഖമക്കനകള്‍ മാറിലൂടെ താഴ്ത്തിയിടട്ടെ’ ‘മുഖവും മുന്‍കൈയും ഒഴിച്ച് മറ്റവയവങ്ങളെല്ലാം മിസ്ലിം സ്ത്രീകള്‍ മറയ്ക്കട്ടേ.’ സഹോദരീ, ഇത് നിങ്ങള്‍ കേട്ടിട്ടില്ലേ അറിഞ്ഞിട്ടില്ലേ....എന്നിട്ടെന്താണ്. നിങ്ങളുടെ ഭാവം?
പടച്ചവനെന്തും പറയാം ഈ കാലത്ത് അതൊന്നും നടപ്പില്ല എന്ന ചിന്തയല്ലേ നിങ്ങളുടെ മനസ്സില്‍, സഹോദരി പടചവനെ വെല്ലുവിളിച്ച് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവുമോ? ഈ ലേഖനം വായിച്ച് കഴിയുന്നതിനു മുമ്പ് നിങ്ങളുടെ മയ്യിത്ത് പൊതിയാന്‍ തുണി വങ്ങേണ്ടിവരില്ലെന്നാരറിഞ്ഞു.
നിങ്ങളുടെ സൌന്ദര്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. അത് നിങ്ങളുടെ ഭര്‍ത്താവിനുള്ളതാണ്. എന്തിന് വായ്നോക്കികള്‍ക്കും, പൂവാലന്‍മാര്‍ക്കും നിങ്ങളുടെ മേനിയഴക് കാട്ടിക്കൊടുക്കണം?
സഹോദരീ, ഓര്‍ക്കൂ...ഇന്ന് നിങ്ങള്‍ പുറത്ത് കാണീക്കുന്ന കയ്യും വയറിന്റെ ഭാഗവും, കഴുത്തുമൊക്കെ നാളെ ഖബറിലേക്ക് കെട്ടി പൊതിഞ്ഞിറക്കിവെക്കാനുള്ളതാണ്. മറ്റെന്നാള്‍ നീരുവന്ന് വീര്‍ത്ത് പൊട്ടിയൊഴുകി; നലാംനാള്‍ മണ്ണോട് ചേരാനുള്ളതാണ്. നിങ്ങള്‍ തുറന്നിടുന്ന സുന്ദരമായ കറുത്തതലമുടി നാളെ നരയ്ക്കാനുള്ളതാണ്. മുടി കൊഴിഞ്ഞ് തലയോട്ടി പുറത്തുകാണുന്നതാണ്. നിങ്ങള്‍ മിനുക്കുന്ന കവിളും, ചുവന്ന ചുണ്ടും , ചുവപ്പിച്ച വിരലുകളുമൊക്കെ നാളെ ചുക്കിച്ചുളിയാനുള്ളതാണ്.
സഹോദരി ഔറത്ത് മറക്കാതെ നടന്നാലുള്ള കഠിന കഠോരമായ ശിക്ഷ എന്തെന്ന് നീ അറിഞ്ഞിട്ടുണ്ടോ?
അവള്‍ സ്വര്‍ഗ്ഗം കാണില്ല. സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം പോലും അനുഭവിക്കില്ല എന്നാണ് നബിതിരുമേനി (സ:അ) പറഞ്ഞത്. ‘വസ്ത്രം ധരിച്ചിട്ടും ഔറത്ത് മറയ്ക്കാത്ത സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു.’ എന്നും പ്രവാചകന്‍ (സ:അ) അരുളി.
സഹോദരീ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ശാപം ഏല്‍ക്കണോ? വൃദ്ധയാകുമ്പോള്‍ മാത്രം ചുക്കിച്ചുളിഞ്ഞ ആര്‍ക്കും വേണ്ടാത്ത ശരീരം പര്‍ദ്ദയില്‍ പൊതിഞ്ഞ് നടന്നാല്‍ മതിയെന്നാണോ തീരുമാനം.......പുഴകളിലും തോടുകളിലും മറ്റു പൊതുകുളി സ്ഥലങ്ങളിലും അര്‍ദ്ധനഗ്നയായി അലക്കുവാനും, കുളിയ്ക്കുവാനും നിങ്ങള്‍ക്ക് യാതൊരു ലജ്ജയുമില്ലെന്നോ....ചിന്തിക്കുക....ഇന്നു തന്നെ മാറിക്കൂടെ? നാളെയാകാം എന്നുവച്ചാല്‍ നാളെ നിങ്ങളുണ്ടാവുമെന്നെന്തുറപ്പ്? അതുകൊണ്ട് ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുക.
താടിയുള്ളവരെയും പ്രായമായവരെയും മൌലവിമാരെയും കാണുമ്പോള്‍ ധൃതിപ്പെട്ട് തലമറക്കാന്‍ വെമ്പല്‍ കൊള്ളുന്ന സഹോദരീ--...എന്തേ, നിങ്ങള്‍ അവരെയാണോ പേടിക്കുന്നത്? അവരാണെങ്കില്‍ ഭൂരിഭാഗവും ജീവിതത്തില്‍ സൂക്ഷ്മതയുള്ളവരായേക്കാം. നിങ്ങള്‍ എന്തുകൊണ്ടു പടച്ചവനെ പേടിയ്ക്കുന്നില്ല?.
ആയിരങ്ങള്‍ മുടക്കി വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ബ്ലൌസിന് കുറച്ച് തുണി വാങ്ങിക്കൂടെ....?
ആരുടെ തൃപ്തിക്ക് വേണ്ടിയാണ് നിങ്ങള്‍ പടച്ചവനെ ധിക്കരിച്ച് വേഷം ധരിക്കുന്നത്? ഭര്‍ത്താവ് പറഞ്ഞിട്ടാണോ? അദ്ദേഹത്തോടു പറയൂ, ഈ ശരീരം നിങ്ങള്‍ക്കുള്ളതാണ്. മറ്റുള്ളവര്‍ക്ക് മുന്നില്‍ മറക്കേണ്ടതാണ്. അതാണ് മാന്യത എന്ന്. ഭര്‍ത്താവിന്റെ തൃപ്തിക്ക് വേണ്ടി അല്ലാഹുവിന്റെ വെറുപ്പ് സമ്പാദിക്കണോ? അല്ലാഹു വെറുത്താല്‍ പരലോകത്ത് രക്ഷിക്കാന്‍ ഭര്‍ത്താവിനാവില്ല എന്നുകൂടി സ്മരിക്കുക.
കൂട്ടുകാരിയോ നാട്ടുകാരിയോ പറഞ്ഞിട്ടാണോ....എങ്കില്‍ ഓര്‍ക്കുക! പരലോകത്ത് നിങ്ങള്‍ ഒറ്റയ്ക്കാണ് പടച്ചവന്റെ മുന്നില്‍ ചെല്ലേണ്ടിവരിക. നിങ്ങളെ രക്ഷിക്കാന്‍ ആരുമില്ലാത്ത സന്ദര്‍ഭം....സഹോദരീ....ചിന്തിക്കുക.
പ്രിയമാതാവേ, നിങ്ങളുടെ പുന്നാരമോള്‍ക്ക് ഒരു മുറിവ് വന്നാല്‍ ഉറക്കമിളച്ച് കാവലിരിക്കുന്ന ഉമ്മാ.....നാളെയല്ലെങ്കില്‍ അടുത്ത നിമിഷം നിങ്ങളുടെ പുന്നാരമോളുടെ മയ്യിത്ത് കഫന്‍ തുണിയില്‍ പൊതിഞ്ഞ് മുറ്റത്തിറക്കുമ്പോള്‍ പൊട്ടിക്കരയാന്‍ മാത്രം കഴിയുന്ന ഉമ്മാ, നിങ്ങളുടെ മകള്‍ നരകത്തില്‍ കിടന്ന് കത്തിയെരിയുമ്പോള്‍....ഓര്‍ത്തുനോക്കൂ ഇനിയെങ്കിലും റബ്ബിന്റെ കല്പനകള്‍ അനുസരിച്ച് വസ്ത്രം ധരിക്കാന്‍ പുന്നാരമോളോട് പറഞ്ഞുകൂടെ?
സഹോദരീ........നിങ്ങളുടെ സൌന്ദര്യം അതാ, അടുക്കളയില്‍ സ്റ്റൌവൊന്ന് പൊട്ടിത്തെറിച്ചാല്‍.....തീയൊന്നാളിയാല്‍ ഓര്‍ത്തുനോക്കൂ...ഇന്നുതന്നെ തീരുമാനമെടുക്കുക.
തല്‍ക്കാലം ഇവിടെ ചുരുക്കുന്നു. ഈ ലേഖനം പരലോകത്ത് പടച്ചതമ്പുരാന്‍ ഹാജരാക്കിയേക്കും. അത് വായിച്ചിട്ടെന്ത് ചെയ്തെന്ന് അവന്‍ ചോദിച്ചാല്‍ നല്ല നിലക്ക് മറുപടി പറയാന്‍ ഇന്ന് തന്നെ വസ്ത്രം ഇസ്ലാമികമാക്കുക.......അലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍ ).
എങ്ങനെ സുബഹി നിസ്ക്കാരത്തിന് ഉണരാം?
(كيف تستيقظ لأداء صلاة الفجر....؟)ഒരു വലിയ പണ്ഡിതന്‍ തന്‍റെ മകന്‍ സുബഹി നിസക്കരത്തിന് ഉണരാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍, ആ പണ്ഡിതന്‍ പറഞ്ഞു കൊടുത്ത ഒരു മാര്‍ഗ്ഗം. "നീ എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സൂറത്തുല്‍ കഹ്ഫിലെ അവസാന ഭാഗത്ത് നിന്നുള്ള നാലു ആയത്തുകള്‍ ഓതി ശരീരത്തില്‍ തടവുക. അതിനു ശേഷം ഉടനെ ഉറങ്ങുക. സുബഹി സമയം ആകുമ്പോള്‍ ഖുര്‍ആന്‍ നിന്നെ ഉണര്‍ത്തും"
والآيات هي أواخر سورة الكهف. (ആ ആയത്തുകള്‍ ഇതാണ്)(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلا (107) خَالِدِينَ فِيهَا لا يَبْغُونَ عَنْهَا حِوَلا (108) قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا (109) قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا )(110)
انشرها وادعي لاراسلها ومن نشرها وثوابك عند الله
اللهم وفق من كتبها ومن ارسلها ومن قرئها وحرم وجهه على النار امين
ഓര്‍ക്കുക! സുബഹ് നിസ്ക്കാരം വളരെ മുറ തെറ്റാതെ നി൪വ്വഹിക്കുന്ന അടിമയെ അല്ലാഹുവിനു വലിയ ഇഷ്ടമാണ്.!!!
ഇത് കൂട്ടുകാരെയും അറിയിക്കുക.
പുനര്‍ജന്മമോ, പരലോകമോ ഹൈന്ദവ ദര്‍ശനത്തില്‍ എന്ന പേരില്‍ ഒരു ലേഖനം കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം. മുന്‍ ലേഖനങ്ങള്‍ക്ക് വായനക്കാരില്‍ നിന്നും ലഭിക്കുന്ന നിര്‍-ലോഭമായ പിന്തുണയാണ് ലോകമാകമാനം ഉപകാരമാകുന്ന ഈ ലേഖനങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഞങ്ങള്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ ശരിയായ മേല്‍ വിലാസം നല്‍കുകയാണെങ്കില്‍ നേരിട്ട് തന്നെ നിങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്ന വസ്-തുത സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
പരലോക ജീവിതത്തെ കുറിച്ച് ഉപനിഷത്തുകളില്‍ പ്രതിപാദിച്ച വിവരണങ്ങള്‍ മുന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ അതിന്റെ തുടര്‍ച്ചയാണ് ഇവിടെ വിവരിക്കുന്നത്. ഈശാവസ്യോപനിഷത്ത് ഇക്കാര്യം കുറേക്കൂടി വ്യക്തമായി പറയുന്നുണ്ട്. “ അവിനാശിയായ പരമാത്മാവിനെയും ദേവ പിത്രമാനവാദികളെയും നല്ലത് പോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ വിനാശത്താല്‍ മ്രിത്യുവിനെ തരണം ചെയ്ത് അവിനാശികളായി അമ്രിത്വത്തെ അനുഭവിക്കുന്നു”. ഈ പരമാത്മാവിനെക്കൂടാതെ ദേവ പിത്ര് മാനവാദികളെ ഉപാസിക്കുന്നവര്‍ നരകത്തിലാണ് പതിക്കുകയെന്നും ഉപനിഷത്തുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നരകമാകട്ടെ ഘോരാന്ധകാരമമാണ്. “ നശ്വരങ്ങളായ ദേവ പിത്ര് മാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടു കൂടിയിരിക്കുന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു” വെന്നാണ് ഈശാവസ്യോപനിഷത്ത് തന്നെ വ്യക്തമാക്കുന്നത്. ഈ നരകമാകട്ടെ ദു:ഖഭൂയിഷ്-ഠങ്ങളാണ്. “ സൂര്യരഹിതങ്ങളായ ഈ ലോകങ്ങള്‍ അജ്ഞാനാന്ധകാര സമാവ്രിതങ്ങളാകുന്നു. ആത്മഘാതികള്‍, അതായത് ഈശ്വരനെ സ്-മരിക്കാതെ വിഷയാസക്തരായി കഴിയുന്നവര്‍ വീണ്ടും ദു:ഖഭൂയിഷ്-ഠങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു”. സ്വര്‍-ഗ്ഗമാകട്ടെ ഭയത്തില്‍ നിന്നും തീര്‍ത്തും മുക്തവുമാണ്. കഠോപനിഷത്ത് പറയുന്നതിങ്ങനെയാണ്. “സ്വര്‍-ഗ്ഗ ലോകത്ത് അല്പം പോലും ഭയമില്ല, അവിടെ നീയുമില്ല. ജരനായാല്‍ ആര്‍ക്കും ഭയവുമില്ല അവിടെ വസിക്കുന്നവര്‍ ക്ഷുപ്തപിപാസാദികള്‍ക്കും ശോകാദികള്‍ക്കും അതിതന്മാരായി സര്‍വ്വ വിധമായ ആനന്ദവും അനുഭവിക്കുന്നു”. ഇവയില്‍ നിന്നെല്ലാം തന്നെ ആദ്യകാല ഭാരതീയരുടെ മരണാനന്തര ജീതത്തെക്കുറിച്ച വീക്ഷണം ദൈവീക മതത്തിന്റെ വീക്ഷണം തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂമിയില്‍ തന്നെ വിവിധ ജീവികളായി പരിണമിച്ച് ജീവിതം പരിക്രമണം ചെയ്യപ്പെടുമെന്ന വിശ്വാസം പുതുതായി ഉണ്ടായതാണ്. ഇഹലോകത്തിന്റെ സംബൂര്‍-ണ്ണ നാശത്തിന് ശേഷമാണ് പരലോകമെന്നും അവിടെ വെച്ച് സദ്കര്‍മ്മികള്‍ക്ക് സ്വര്‍ഗവും ദുഷ്-കര്‍മ്മികള്‍ക്ക് നരകവും പ്രതിഫലമായി ലഭിക്കുമെന്നുമായിരുന്നു ആദ്യകാല ഹൈന്ദവരുടെ വിശ്വാസമെന്നാണ് മനസിലാകുന്നത്.
പുനര്‍ജന്മ വിശ്വാസത്തിന്റെ ഉല്‍-പ്പത്തി
ഇസ്ലാമിന്റെ പരലോക വീക്ഷണവുമായി ആദ്യകാല ഭാരതീയരുടെ വിശ്വാസത്തിന് പൊരുത്തമുണ്ടായിരുന്നുവെങ്കില്‍, പിന്നെയെങ്ങിനെയാണ് ഈ വിശ്വാസം ഹിന്ദുക്കളില്‍ നിന്നും പാടെ വേരറ്റു പോയി തദ്സ്ഥാനത്ത് ശ്രുതികള്‍ക്ക് തികച്ചും അന്യമായ പുനര്‍ജ്ജന്മ സിദ്ധാന്തം സ്ഥാനം പിടിച്ചത്?. ഇതിനെ കുറിച്ച് ശ്രീ: രാഹുല്‍ സാംക്ര്ത്യായന്‍ ഇങ്ങിനെയാണ് അഭിപ്രായപ്പെടുന്നത്. “ വൈദിക കര്‍മ്മകാണ്ഡങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞ് തുടങ്ങി അപ്പോള്‍ ഛന്ദോഗ്യത്തിലെ ഹ്രിഷിമാരായ ജൈവലി രാജാവും ബ്രാഹ്-മണനായ ആരുണിയും കൂടി ഒരു പുതിയ മാര്‍ഗം കണ്ടു പിടിച്ചു. അവര്‍ പുനര്‍ജ്ജന്മത്തെപ്പോലുള്ള വിശ്വാസങ്ങള്‍ വളര്‍ത്തി ദാസന്മാര്‍ തൊഴില്‍ക്കാര്‍ തുടങ്ങിയ പീഢിതജനതയുടെ ബന്ധനത്തെ കൂടുതല്‍ സുദ്രിഢമാക്കിത്തീര്‍ത്തു”. പരലോകത്തിലുള്ള വിശ്വാസത്തിന്‍ ഗ്ലാനി സംഭവിച്ചതിന്റെ ഫലമായി സത്കര്‍മ്മാനുഷ്-ഠാനത്തിനും ദുഷ്-കര്‍മ്മ വര്‍ജ്ജനത്തിനുമുള്ള ആവേശം കുറഞ്ഞപ്പോള്‍ പുരോഹിതര്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനായില്ല. തദവസരത്തില്‍ മന:പ്പൂര്‍വ്വം മെനഞ്ഞെടുത്ത വിശ്വാസമാണ് പുനര്‍ജ്ജന്മ വിശ്വാസം. പരലോക ശിക്ഷയേക്കാള്‍ ഐഹിക ക്ലേശങ്ങളെ മനുഷ്യര്‍ ഭയപ്പെടുമെന്ന് മനസ്സിലാക്കിയ ഛന്ദോഗ്യ ഹ്രിഷിമാരുടെ സ്രിഷ്-ടിയായ ഒരു നവീന ആശയം മാത്രമാണിതെന്നാണ് രാഹുല്‍ സാംക്രിത്യായന്റെ അഭിപ്രായം. എന്നാല്‍ ഇതിനൊരു മറു വശം കൂടിയുണ്ട്. നേരത്തെ ഉദ്ധരിച്ച ഛന്ദോഗ്യ ശ്ലോകം നോക്കുക(മുന്‍ ലേഖനങ്ങളില്‍ ഇത് കാണാം) പന്നിയുടെയും പട്ടിയുടെയും കൂടെയാണ് ചണ്ഡാലനെ എണ്ണിയിരിക്കുന്നത്. അവനെയും ഒരു മ്രിഗമായിട്ടാണ് പുനര്‍ജന്മവാദത്തിന്റെ സ്രിഷ്-ഠാക്കള്‍ കണക്കാക്കിയിരുന്നതെന്നര്‍ത്ഥം. താഴ്ന്ന ജാതിക്കാരായ മനുഷ്യരെ മ്രിഗതുല്യരായിക്കാണുന്ന പ്രവണതയില്‍ നിന്നാണ് പുനര്‍ജന്മവാദത്തിന്റെ ഉല്‍പ്പത്തിയെന്ന് നമുക്കിതില്‍ നിന്നും മനസ്സിലാക്കാം.
ചണ്ഡാലന്മാരും മറ്റും അനുഭവിക്കുന്നത് തങ്ങളുടെ മുജ്ജന്മ പാപത്തിന്റെ ശിക്ഷയാണെന്ന ധാരണയാണ് പുനര്‍ജ്ജന്മ സിദ്ധാന്തത്തിലൂടെ സ്രിഷ്-ടിക്കപ്പെട്ടത്. ബ്രാഹ്മണരും ക്ഷത്രിയരും അനുഭവിക്കുന്ന സുഖ സൌകര്യങ്ങളുടെ കാരണവും അവരുടെ മുജ്ജന്മത്തിലെ സുക്രിതങ്ങളാണ്. അപ്പോള്‍ അടുത്ത ജന്മത്തിലെങ്കിലും ഉയര്‍ന്ന ജാതികാരനായി ജനിക്കണമെങ്കില്‍ ഈ ജന്മത്തില്‍ തങ്ങളുടെ ജാതി ധര്‍മ്മം നിര്‍വ്വഹിക്കണം. ചണ്ഡാലനും ശൂദ്രനും വിധിക്കപ്പെട്ടിട്ടുള്ള ജാതി ധര്‍മ്മം അടിമ്മപ്പണിയാണ്. മേല്‍ ജാതിക്കാരുടെ അടിമപ്പണിയെടുത്ത് ജീവിക്കുക മാത്രമാണ് അവരുടെ മോക്ഷത്തിനുള്ള മാര്‍ഗം. ഈ വിശ്വാസം വളര്‍ത്തി താഴ്ന്ന ജാതിക്കാരെ മാനസികമായിപ്പോലും അടിമകളാക്കി മാറ്റാനുള്ള ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്രിഷ്-ടി മാത്രമാണ് പുനര്‍ജന്മ സിദ്ധാന്തം.
പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിച്ച ചണ്ഡാലനും ശൂദ്രനും തങ്ങളുടെ മുജ്ജന്മ പാപമോര്‍ത്ത് ദു:ഖിച്ച് കൊണ്ടിരുന്നു, അടുത്ത ജന്മത്തില്‍ ഉന്നത കുലജാതനാവാന്‍ വേണ്ടി ബ്രാഹ്മണരുടെ അടിമപ്പണിയെടുത്ത് കൊണ്ടുമിരുന്നു അവര്‍. തല മുറകളില്‍ നിന്നും തലമുറകളിലേക്ക് ഈ അധമബോധം സംക്രമിച്ച് പുനര്‍ജ്ജന്മ വിശ്വാസത്തിന്മേല്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ കോട്ടകള്‍ ഉയര്‍ന്ന് പൊങ്ങുകയും അവര്‍ണ പീഢനത്തിന്‍ താത്വികമായ ന്യായീകരണം നല്‍കപ്പെടുകയും ചെയ്തു.
“സ്വധര്‍മ്മം അല്‍പ്പം ചില ന്യൂനതകളോടെ അനുഷ്-ഠിക്കുന്നതായിരുന്നാലും വിധി പ്രകാരം അന്യധര്‍മ്മം അനുഷ്-ഠിക്കുന്നതിനേക്കാള്‍ ശ്രേഷ്-ടമാണ്. സ്വധര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നവന് മരണം പോലും ശ്രേയസ്സാണ്. അന്യ ധര്‍മ്മനുഷ്-ഠാനം ഭയാവഹമാണ് ” എന്ന് പഠിപ്പിക്കുന്ന ഗീതയും പുനര്‍ജ്ജന്മവാദത്തിനും അതിലൂടെ സവര്‍ണ മേധാവിത്വത്തിനും പച്ചക്കൊടി കാട്ടുകയാണ് ചെയ്യുന്നത്. മുജ്ജന്മ പാപത്തിന്റെ ഫലമാണ് അധ:സ്ഥിത വര്‍ഗക്കാര്‍ ഇന്നനുഭവിക്കുന്ന കഷ്-ഠതകളെന്ന വിശ്വാസം ഗാന്ധിജിയെപ്പോലും സ്വാധീനിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുംബോഴാകണം ഈ വാദത്തിന്റെ ഗൌരവം എത്രത്തോളമാണെന്ന ബോധത്താല്‍ നാം ഞെട്ടിപ്പോകുന്നത്. യഥാര്‍ത്ഥ പരലോക വിശ്വാസത്തില്‍ ഇത്തരം ഉച്ച നീചത്വങ്ങളൊന്നും പ്രകടമാകുന്നില്ല. ജന്മമല്ല കര്‍മ്മമാണ് പരലോക മോക്ഷത്തിന് നിദാനമെന്ന തത്വമാണ് അതിന്റെ അടിത്തറ. ജനിച്ചത് എത്ര താഴ്ന്ന ജാതിക്കാരനായിട്ടായിരുന്നാലും സുക്രിതം ചെയ്താല്‍ അവന് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ട്, ജനിച്ചത് ഉന്നത കുലത്തിലാണെങ്കിലും അക്രമമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവനെ നരകാഗ്നിയില്‍ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും. സ്വര്‍ഗവും നരഗവും പരലോകവും ദൈവം വെളിപ്പെടുത്തി തന്ന സത്യങ്ങളാണ്. അവ നിഷേധിച്ചത് കൊണ്ട് അവയുടെ അസ്-തിത്വം ഇല്ലാതാകുന്നില്ല. ഭാരതത്തിലെ പ്രവാചകന്മാരടക്കം ഈ ലോകത്തില്‍ വന്ന സത്യ മത പ്രവാചകന്മാര്‍ മുഴുവനും ഊ പരലോക വിശ്വാസമാണ് പ്രബോധനം ചെയ്തത്. പരിശുദ്ധ ഖുര്-ആന്‍ പറയുന്നത് നോക്കുക “ നിശ്ചയമായും അവന്‍ അന്ത്യനാളിലേക്ക് നിങ്ങളെ ഒരുമിച്ച് കൂട്ടുക തന്നെ ചെയ്യും അതില്‍ സന്ദേഹമേ ഇല്ല”
കടപ്പാട് : ഹൈന്ദവത ധര്‍മ്മവും ദര്‍ശനവും
പുനര്‍ജന്മമോ, പരലോകമോ എന്ന വിഷയത്തെ കുറിച്ച് ഹൈന്ദവ ദര്‍ശനങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഉപകരിക്കും എന്നതിനാലാണ് ഈ ബ്ലോഗില്‍ ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പ്രാചീന മനുഷ്യര്‍ മുതല്‍ തന്നെ ഈ ലോകത്തിന്‍ ശേഷം മറ്റൊരു ലോകമുണ്ടെന്നും തന്റെ ഇഹലോക ചെയ്തികള്‍ക്ക് അവിടെ വെച്ച് പ്രതിഫലം നല്‍കപ്പെടുമെന്നുമുള്ള വിശ്വാസം നിലനിന്നതായി കാണാന്‍ കഴിയും. പുരാതന നാഗരികതളെക്കുറിച്ചുള്ള പഠനത്തില്‍ നിന്ന് ഇക്കാര്യം ഏതാണ്ട് പൂര്‍-ണ്ണമായി വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. സുമേറിയന്‍ സംസ്ക്കാരം മുതല്‍ സിന്ധു നദീതട നാഗരികത വരെയുള്ള എല്ലാ നാഗരികതകളിലും പരലോകത്തെക്കുറിച്ച് ബോധമുണ്ടായിരുന്നുവെന്ന് ആധുനിക ഉല്‍ഖനന ഗവേഷണങ്ങള്‍ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. മനുഷ്യരെ സേവനങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നതും വിവേകിയും വിനീതനും സഹിഷ്ണുവും ക്ഷമാശീലനും മഹാനുമെല്ലാമാക്കിത്തീര്‍ക്കുന്നതും പരലോക ബന്ധമാണ്. പര ലോകത്തെക്കുറിച്ച് സെമിറ്റിക് മതങ്ങളെല്ലാം ഏകദേശം ഒരേ രൂപത്തിലുള്ള വീക്ഷണങ്ങളാണുള്‍ക്കൊള്ളുന്നത്. എന്നാല്‍ ഈ മതങ്ങള്‍ തമ്മില്‍ വ്യത്യസ്തരാവുന്നത് അവിടെയുള്ള രക്ഷയുടെയും ശിക്ഷയുടെയും മാനദണ്ഡങ്ങളെക്കുറിച്ചൂള്ള വിവരണങ്ങളിലാണ്. ഇസ്രായീല്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് മാത്രമാണ് സ്വര്‍-ഗ്ഗ ലോകം ലഭിക്കുന്നതെന്ന ജൂതവിശ്വാസവും, കുരിശ് മരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിത്യജീവനെന്ന ക്രൈസ്തവ വീക്ഷണവും, സത്യം വിശ്വസിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന് പരലോക മോക്ഷമെന്ന ഇസ്ലാമിന്റെ കാഴ്ച്പ്പാടും തമ്മില്‍ അടിസ്ഥാനപരമായ പൊരുത്തക്കേടുണ്ടെങ്കിലും ഇഹലോകത്തിന്റെ സംബൂര്‍-ണ്ണ നശീകരണത്തിനു ശേഷമാണ് പരലോകമെന്ന കാര്യത്തില്‍ ഇവയെല്ലാം യോജിക്കുന്നുണ്ട്.
ഇതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കാഴ്പ്പാടാണ് ഹിന്ദു മതത്തിന്‍ പരലോകത്തെക്കുറിച്ചുള്ളത്. പുനര്‍ജന്മമെന്ന പേരിലാണ് ഹൈന്ദവ ലോകം പരലോക വിശ്വാസം പൊതുവെ വ്യവഹരിക്കപ്പെടുന്നത്. പുനര്‍ ജന്മ സിദ്ധാന്തത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ആദ്യം കാണുന്നത് ഛന്ദോഗ്യോപനിഷത്തിലാണ്. “ മനുഷ്യന്‍ വിചാരമയനാകുന്നു, ഈ ലോകത്തില്‍ വെച്ച് അവന്‍ എപ്രകാരം ചിന്തിക്കുന്നുവോ അപ്രകാരം തന്നെ അവന്‍ ഇവിടെ നിന്ന് പ്രയാണം ചെയ്തിട്ടും ആയിത്തീരുന്നു”, എന്നാണ് ഈ ഉപനിഷത്ത് പറയുന്നത്. ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം ഇഹലോകത്തില്‍ വെച്ചുള്ള മനുഷ്യ ചിന്തയാണ് അവന്‍ പരലോകത്തില്‍ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത് എന്നര്‍ത്ഥം. ദുര്‍ചിന്തകളുള്ള മനുഷ്യര്‍ നിക്ര്-ഷ്ടരായും സദ്ചിന്തകളുള്ളവര്‍ ഉത്തമന്മാരായും ജനിക്കുന്നുവെന്നാണ് ഛാന്ദോഗ്യോപനിഷത്ത് പറയുന്നത്. ഇവിടെ നിന്ന് പ്രയാണം ചെയ്തതിന് ശേഷം ഈ ലോകത്തില്‍ തന്നെയാണ് വീണ്ടും വീണ്ടും ജനിക്കുന്നത് എന്ന സങ്കല്പമാണ് പുനര്‍ജന്മ വിശ്വാസമെന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്തമകര്‍മ്മങ്ങള്‍ ചെയ്ത് ജീവിച്ചവര്‍ ബ്രാഹ്-മണനായോ മറ്റ് ഉയര്‍ന്ന കുലങ്ങളില്‍ പെട്ടവനായോ ജനിക്കുകയും അധര്‍മ്മം ചെയ്തവര്‍ മ്രിഗങ്ങളായോ താഴ്ന്ന ജാതിക്കാരനായോ ജനിക്കുന്നു എന്നതാണ് ഈ വിശ്വാസം. ഛന്ദോഗ്യം പറയുന്നത് നോക്കുക. ഇവരില്‍ പുണ്യകര്‍മ്മികളായിട്ടുള്ളവര്‍ സ്വകര്‍മ്മാനുസരണം ബ്രാഹ്മണ യോനിയിലോ, ക്ഷത്രിയ യോനിയിലോ ജനിക്കുന്നു അശുഭ കര്‍മ്മികള്‍ ശീഘ്രം തന്നെ നീചയോനികളില്‍ അതായത് നായയുടെയോ പന്നിയുടെയോ ചണ്ടാളന്റെയോ യോനിയില്‍ ജനിക്കുന്നു. ഇതില്‍ നിന്ന് പുനര്‍ജന്മ സിദ്ധാന്തത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് ലഭിക്കുന്നു. മനുഷ്യന്റെ ചെയ്തികളുടെ ഫലമായി അടുത്ത ജന്മത്തിലവന്‍ വെറുക്കപ്പെട്ടവനായും സദ്കര്‍മ്മങ്ങളുടെ ഫലമായി വേണ്ടപ്പെട്ടവനായും ജനിക്കുന്നു. ഇത് ഈ ഭൂമിയില്‍ തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കും. തിന്മകളെ ജ്ഞാനം കൊണ്ട് സംബൂര്‍-ണ്ണമായും പ്രതിയോഗിക്കാന്‍ പക്വമാവുന്നതു വരെ ജീവന്‍ പലവിധ ജന്മങ്ങളിലൂടെ പരിണാമം പ്രാപിച്ച് കൊണ്ടേയിരിക്കും. അവസാനം സകല തിന്മകളില്‍ നിന്നും മുക്തനായി ജ്ഞാന ശക്തികളെ സംബാദിച്ച് സര്‍വ്വശക്തനായ പരമാത്മാവിനോട് ചേരുന്നതു വരെ ഈ പരിണാമ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കും. ഇതാണ് പുനര്‍ജന്മത്തിന്റെ പൊരുള്‍.
ഇതനുസരിച്ച് ഇപ്പോള്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരുമായി ജീവിക്കുന്നവര്‍ കഴിഞ്ഞ് ജന്മങ്ങളില്‍ സുക്റിതം പ്രവര്‍ത്തിച്ചവരും നായ, പന്നി തുടങ്ങിയ മ്രിഗങ്ങളും ചണ്ഡാലന്‍ തുടങ്ങിയ അധമ ജാതിക്കാരായ മനുഷ്യരും കഴിഞ്ഞ ജന്മത്തില്‍ ദുഷ്ക്രിത്യങ്ങള്‍ ചെയ്തവരുമാണ്. കര്‍മ്മികളുടെ ആത്മാവിന് രൂപാന്തരം സംഭവിക്കാതെ ശരീരം മാറുകയാണ് ചെയ്യുന്നതാണെന്നാണ് സങ്കല്പം. ഒരേ ആത്മാവിന് വ്യത്യസ്ത ശരീരങ്ങളുണ്ടായതാണെങ്കിലും ഇങ്ങനെ ജനിക്കുന്നവര്‍ തങ്ങളുടെ പൂര്‍വ്വ ശരീരത്തെക്കുറിച്ച് ബോധവാന്മാരല്ല. ബ്രാഹ്മണരോടോ മറ്റ് കുലീന ജാതിയില്‍ പെട്ടവരോടോ തന്റെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് ചോദിച്ചാല്‍ അവരതിനെ കുറിച്ച് അജ്ഞരായിരിക്കും. പന്നിക്കോ ചണ്ഡാലനോ സ്വന്തം മുജ്ജന്മപാപമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന ബോധവുമില്ല. തന്റെ ചെയ്തികള്‍ക്ക് പ്രതിഫലം ലഭിക്കുംബോള്‍ അത് ഏതേത് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് അറിയുന്നില്ലെങ്കില്‍ പിന്നെ ആ പ്രതിഫലത്തിനെന്ത് പ്രസക്തിയാണുള്ളത്. പുനര്‍ജന്മ സിദ്ധാന്ത പ്രകാരം പ്രതിഫലം നല്‍കപ്പെടുന്നവര്‍ ഇത് പ്രതിഫലമാണോ എന്നു പോലും ബോധവാന്മാരല്ല അത് കൊണ്ട് തന്നെ ഈ സിദ്ധാന്തം സദ്കര്‍മ്മികള്‍ക്ക് പ്രതിഫലവും ദുഷ്കര്‍മ്മികള്‍ക്ക് ശിക്ഷയുമെന്ന പരലോക വിശ്വാസവുമായി യാതൊരു പൊരുത്തവും പ്രകടിപ്പിക്കുന്നില്ല.
പുനര്‍ജന്മ സിദ്ധാന്തത്തെക്കുറിച്ച് യാതൊരു സൂചനയും വേദങ്ങളില്‍ പ്രധാനപ്പെട്ട ഹ്രിഗ്വേദത്തില്‍ നാം കാണുന്നില്ല. എന്നാല്‍ മരണശേഷം മറ്റൊരു ജീവിതമുണ്ടെന്ന കാര്യത്തിലേക്ക് അത് വിരല്‍ ചൂണ്ടുകയും ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് വേദകാലത്തെ ആര്യന്മാര്‍ പരലോക വിശ്വാസികളായിരുന്നുവെന്നും പിന്നീടാണ് പുനര്‍ജന്മസിദ്ധാന്തം ഉടലെടുത്തതെന്നുമുള്ള നിഗമനത്തിലാണ് പണ്ഡിതന്മാര്‍ എത്തിയിട്ടുള്ളത്. ശ്രീ രാഹുല്‍ സാംക്രിത്യായന്‍ എഴുതുന്നു “ വേദത്തിലെ ഹ്രിഷിമാര്‍ ഈ ലോകത്തില്‍ നിന്നും വിഭിന്നമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സദ്കര്‍മ്മികള്‍ പോവുക. അവരവിടെ ആനന്ദപൂര്‍വ്വം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമയമായ നരക ലോകമാണ്, അവിടേക്കാണ് ദുഷ്കര്‍മ്മികള്‍ പോകുന്നത്. വേദങ്ങളിലൊന്നും തന്നെ പുനര്‍ജന്മസിദ്ധാന്തം പരാമര്‍ശിക്കുന്നില്ലെന്ന് ഛാന്ദോഗ്യോപനിഷത്തിലെ തന്നെ ചില പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ചാം അദ്ധ്യായത്തിലെ മൂന്നാം ഖണ്ഡത്തില്‍ പന്ത്രണ്ട് വര്‍ഷം വേദം പഠിച്ച ശ്വേതകേതുവോ പിതാവായ ഗൌതമനോ ഈ സിദ്ധാന്തത്തെപ്പറ്റി കേട്ടിട്ടു പോലുമില്ലായെന്നതിന്റെ സൂചനകളുണ്ട്. റോബര്‍ട്ട് ഏണസ്റ്റ് ഹ്യൂം എഴുതുന്നു. “ പുനര്‍ജന്മത്തെപ്പറ്റി ഹ്രിഗ്വേദത്തില്‍ യാതൊരു പരാമര്‍ശങ്ങളുമില്ലെന്നത് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഛാന്ദോഗ്യോപനിഷത്തിലെ 5:3 ഉം സ്ഥിരീകരിക്കുന്നത് ഈ വസ്തുതയെയാണ്. ഈ ഉപനിഷത്തിന്റെ 6:1:2 ,ല്‍ പറയുന്നത് പന്ത്രണ്ട് വര്‍-ഷം വേദം പഠിച്ചയാളാണ് ശ്വേതകേതുവെന്നാണ്. അദ്ദേഹവും പിതാവും ഗുരുവുമായ ഗൌതമനുമൊന്നും ഈ സിദ്ധാന്തത്തെപ്പറ്റി കേട്ടിരുന്നില്ല. അവരത് പഠിക്കുംബോള്‍ പറയുന്നത്, ഈ സിദ്ധാന്തം സേനയില്‍ പെട്ട ക്ഷത്രിയന്മാരുടേതാണെന്നാണ്. അപ്പോള്‍ ആദ്യമായിട്ടാണ് ഒരു ബ്രാഹ്മണ വിഭാഗത്തിന്‍ അത് വെളിപ്പെടുത്തുന്നത്. മരണം, അന്ത്യവിധി, മരണാനന്തര ജീവിതം എന്നിങ്ങനെയുള്ള അവസ്ഥാന്തരങ്ങളെപ്പറ്റി ഹ്രിഗ്വേദത്തില്‍ കാണുന്ന വിശ്വാസം വ്യക്തിയുടെ ദേവലോകത്തുണ്ടെന്ന് പറയപ്പെടുന്ന അനശ്വര ജീവിതമാണ്. പുനര്‍ജന്മ സിദ്ധാന്തത്തിന്റെ ആദ്യരൂപം കാണുന്നത് അഥര്‍വ്വ വേദത്തിലാണ്. അത് വളരെ വ്യക്തമായി പ്രത്യക്ഷപ്പെടുന്നത് ശതപഥ ബ്രാഹ്മണത്തില്‍ മാത്രമാണ്. എങ്കിലും പില്‍ക്കാലത്ത് നിലവില്‍ വന്ന പുനര്‍ജന്മസിദ്ധാന്തത്തിന്റെ രൂപം ഉപനിഷത്തുകളില്‍ പോലും കാണാനില്ല.
ഈ പ്രപഞ്ചം നശിക്കുമെന്നും പരമാത്മാവ് അതിനെ പുന:സ്രിഷ്ടിക്കുമെന്നുള്ള വസ്തുതകളിലേക്ക് ഉപനിഷത്തുകള്‍ സൂചന നല്‍കുന്നുണ്ട്. ശ്വേതാശതരോപനിഷത്തില്‍ പറയുന്നത് നോക്കുക. “ ഈ പരമാത്മാവ് പ്രപഞ്ചക്ഷേത്രത്തില്‍ സ്രിഷ്ടിയുടെ ആദികാലത്ത് ഓരോ ജാലത്തെയും പലപ്രകാരത്തില്‍ വിഭ്ജിച്ച്, പ്രളയ കാലത്ത് അതിനെ സംഹരിക്കുന്നു. ആത്മാവായ ഈശ്വരന്‍ വീണ്ടും മുന്‍ബിലത്തെപ്പോലെ സമസ്ത ലോകപാലകന്മാരെയും സ്രിഷ്ടിച്ച് സ്വയം എല്ലാത്തിലും സര്‍വ്വാധിപത്യം സ്ഥാപിക്കുന്നു. പരമാത്മാവിനെ ശരിക്കും മനസ്സിലാക്കിയവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു, സ്വര്‍ഗത്തില്‍ മരണമില്ല. അവര്‍ അമരന്മാരായി മാറുന്നു. “ ആ ഹിരണ്യഗര്‍ഭനേക്കാളും ഉത്ക്രിഷ്ടമായ ആ പരമാത്മാവ് അരൂപനും അനാമയനുമാണ് ആ പരമാത്മാവിനെ അറിയുന്നവര്‍ അമരത്വത്തെ പ്രാപിക്കുന്നു. ഈ രഹസ്യം അറിയാത്തവര്‍ വീണ്ടും വീണ്ടും ദു:ഖത്തെ പ്രാപിക്കുന്നുവെന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്.
അടുത്ത പോസ്റ്റിംഗിനായി കാത്തിരിക്കുക ഇതിന്റെ തുടര്‍ വിവരണങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം
തുടരും
മുഹമ്മദിനെ കുറിച്ച് അഥര്‍വ്വവേദത്തില്‍ വന്ന പ്രവചനങ്ങളാണ് ഇവിടെ നിങ്ങള്‍ക്കായി വിവരിക്കുന്നത്. അഥര്‍വ്വ വേദംവിംശ(ഇരുപത്) കാണ്ഡം 127-ആം സൂക്തത്തിലെ ശ്ലോകങ്ങളാണ് കുന്തപസൂക്തം എന്നറിയപ്പെടുന്നത്. ഈ സൂക്തം സുപ്രധാനങ്ങളായ യജ്ഞവേദികളില്‍ പുരോഹിതന്മാര്‍ ആലപിക്കാറുണ്ടെങ്കിലും ഇതിന്റെ അര്‍ത്ഥം വളരെ നിഗൂഢമാണെന്നാണ്‍ പണ്ഡിതന്മാര്‍ പറയാറുള്ളത്. സുപ്രസിദ്ധ ഇന്‍ഡോളജിസ്റ്റുകളായ ഗ്രിഫിത്ത്, മാക്സ് മുള്ളര്‍, വൈറ്റ്നി, ബ്ലൂഫീല്‍ഡ് തുടങ്ങിയവരും കുന്തപസൂക്തം ഒരു പ്രഹേളികയാണെന്ന് അംഗീകരിച്ചിട്ടുണ്ട്. ഭാരതീയമായ സാഹചര്യങ്ങള്‍ വെച്ച് കൊണ്ട് ഈ സൂക്തത്തെ വ്യാഖ്യാനിക്കുക ദുഷ്കരമാണെന്നതിനാലാണ്‍ ഇവരെല്ലാം തന്നെ ഇതിനെ അതി നിഗൂഢമായി കണ്ടിട്ടുള്ളത്. കുന്തപസൂകതത്തിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള ശ്ലോകങ്ങള്‍ കാണുക. അല്ലയോ ജനങ്ങളെ, നിങ്ങള്‍ ബഹുമാന പുരസ്സരം ശ്രദ്ധിക്കുക. സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും, അറുപതിനായിരത്തിത്തൊണ്ണൂറ് ശത്രുക്കളുടെ മധ്യത്തില്‍ നിന്ന് നാം അദ്ദേഹത്തെ സ്വീകരിക്കും, അദ്ദേഹത്തിന്റെ വാഹനം ഇരുപത് ആണ്‍പെണ്‍ ഒട്ടകങ്ങളായിരിക്കും, അദ്ദേഹത്തിന്റെ മഹത്വം സ്വര്‍-ഗ്ഗ ലോകം വരെയെത്തി അതിനെ വാഴ്ത്തും. അവന്‍ മാമാ ഹ്രിഷിക്ക് (Mama Hrishi)ക്ക് പത്തു ചതുരങ്ങളും നൂറു സ്വര്‍ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കും. ഈ സൂക്തം മുഹമ്മദ് നബി (സ.അ) യെയാണ് പരാമര്‍ശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര്‍ താഴെ പറയുന്ന വസ്തുതകളാണ്‍ അവരുടെ അഭിപ്രായത്തിന് തെളിവായി ഉദ്ധരിക്കുന്നത്.
- ഈ സൂക്തം വ്യക്തമായ ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിലെ സംബോധനരീതി വ്യക്തമാക്കുന്നു. “ഇദം ജനാഉപശ്രുതാ” (അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക) എന്നു പറഞ്ഞ് കൊണ്ടാണിത് തുടങ്ങുന്നത്. ചതുര്‍ വേദങ്ങളിലെവിടെയും ഇതേ പോലെ ജനങ്ങളെ പ്രത്യേകമായി സംബോധന ചെയ്തു കൊണ്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഈ സൂക്തം ജനങ്ങള്‍ മുഴുവനും അറിയേണ്ട ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിന്റെ സംബോധനാ രീതി വ്യക്തമാക്കുന്നു.
- ഇവിടെ സ്തുത്യര്‍ഹനായവന്‍ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് “നരാശംസ” യെന്ന സംസ്-ക്രിത പദമാണ്. ഈ പദത്തിന്‍ “സ്തുതിയും പ്രശംസയും യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍” എന്ന അര്‍ത്ഥം പറയാം. മുഹമ്മദ് എന്ന അറബി സംജ്ഞാനാമത്തിന്റെ അര്‍ത്ഥം സ്തുതിക്കപ്പെടുന്നവന്‍ എന്നാണ്. അഥവാ മുഹമ്മദ് എന്ന അറബി സംജ്ഞാ നാമത്തിന്‍ തുല്യമായ സംസ്ക്രിത പദമാണ് “നരാശംസ”. അത് കൊണ്ട് തന്നെ ഇത് മുഹമ്മദ് നബി (സ.അ) യെ കുറിച്ചാണെന്ന് മനസ്സിലാക്കാം.
- നരാശംസയെന്ന സംജ്ഞാനാമത്തിനു ശേഷം പ്രയോഗിച്ചിരിക്കുന്ന “സ്തവിഷ്യതേ” എന്ന പദം ഒരു സംസ്ക്രിത ഭാവികാലക്രിയയാണ് “അവന്‍ വാഴ്ത്തപ്പെടും” എന്നാണ് ഈ പദത്തിനര്‍ത്ഥം. അഥര്‍വ്വ വേദകാലത്തിനു ശേഷം നരാശംസ യെന്ന പേരില്‍ ആരെങ്കിലും ഈ ലോക ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടതായി നമുക്ക് കാണുവാന്‍ കഴിയില്ല. മുഹമ്മദ് നബി (സ.അ) അല്ലാതെ ഈ പേര് തന്നെ ഭാരതത്തിലോ മറ്റേതെങ്കിലും ദേശത്തോ പ്രചാരത്തിലില്ലായിരുന്നുവെന്നതാണ് വാസ്തവം. നരാശംസയെന്നു പേരുള്ള ഒരാളെയും നമുക്ക് പുരാണേതിഹാസങ്ങളിലൊന്നും കാണാനും കഴിയുന്നില്ല. മുഹമ്മദ് നബിക്ക് മുന്‍പ് ഈ അറേബ്യയിലും ആര്‍ക്കും തന്നെ ആ പേരുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നരാശംസ സ്തവിഷ്യതേ എന്ന വചനം കൊണ്ട് മന്ത്രദ്രഷ്ടാവ് അര്‍ത്ഥമാക്കിയത് “മുഹമ്മദ് വാഴ്ത്തപ്പെടും” എന്നായിരിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രവചനത്തിനു ശേഷം ജനിച്ചവരില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടിട്ടുള്ളതും മുഹമ്മദ് നബി (സ.അ) മാത്രമാണ്. ലക്ഷക്കണക്കിന്‍ മുസ്ലിംകള്‍ ദിനേന നമസ്കാരങ്ങളിലും അല്ലാതെയും മുഹമ്മദ് നബി (സ.അ) യുടെ പേരെടുത്ത് പറഞ്ഞ് വാഴ്ത്തിക്കൊണ്ടിരിക്കുന്നു. സത്യസന്ധമായി ചരിത്രത്തെ സമീപിച്ച അമുസ്ലിം ബുദ്ധിജീവികളും മുഹമ്മദ് നബി (സ.അ) യെ പുകഴ്ത്തിട്ടുണ്ട്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ് വ്യക്തികളില്‍ പ്രഥമ ഗണനീയനായി പുകഴ്ത്തപ്പെടുന്നത് മുഹമ്മദ് (സ.അ) ആണെന്ന കാര്യം സുവുദിതമാണല്ലോ.
- ഈ സൂക്തത്തില്‍ അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പ്രവാചക കാലഘട്ടത്തിലെ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടക്കായിരുന്നുവെന്നാണ് വിദഗ്ദാഭിപ്രായം. അവരില്‍ മിക്കവരും ശത്രുക്കള്‍ തന്നെയായിരുന്നുവല്ലോ?. ശത്രുക്കളുടെ സംഖ്യായായി അഥര്‍വ്വ വേദത്തില്‍ പറഞ്ഞിരിക്കുന്ന അറുപതിനായിരത്തി തൊണ്ണൂറ് എന്ന സംഖ്യ പോലും മുഹമ്മദ് നബി (സ.അ) യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് സാരം.
- കുന്തപസൂക്തത്തിലെ ഒന്നാമത്തെ ശ്ലോകത്തില്‍ “നരാശംസ” യെ വിശേഷിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പദമാണ് “കൌരമ”. ഈ പദം ഒരു ഭരണാധികാരിയുടെ നാമമാണെന്ന രൂപത്തിലാണ് പലപ്പോഴും പരിഗണിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ കൌരമ എന്ന പദം ഒരു നാമ വിശേഷണമാണ്. സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നാണ് ഈ പദത്തിനര്‍ത്ഥം. എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബി (സ.അ) ക്ക് യോജിക്കുന്ന ഒരു വിശേഷണമാണിതെന്നതില്‍ സംശയമില്ല. ജാതീയവും വര്‍ഗീയവും വര്‍ണപരവുമായി നില നിന്നിരുന്ന സ്പര്‍ദ്ധകളെല്ലാം ഇല്ലായ്മ ചെയ്ത് പരസ്പരമുള്ള സാഹോദര്യവും സമാധാനവും ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹാനാണ് അദ്ദേഹം. ആ അര്‍ത്ഥത്തില്‍ “ സമാധാനത്തെ പ്രചരിപ്പിച്ചവന്‍” എന്ന് മുഹമ്മദ് നബി (സ.അ) യെ വിളിക്കാവുന്നതാണ്. ഇസ്ലാം എന്ന പദത്തിന്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണ് അര്‍ഥങ്ങള്‍ വരുന്നത്. സര്‍വ്വശക്തന് സ്വന്തത്തെ സംബൂര്‍-ണ്ണമായി സമര്‍പ്പിക്കുക വഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം എന്ന് പറയാവുന്നതാണ്. ഇസ്ലാമാകുന്ന സമാധാനത്തെ പ്രചരിപ്പിക്കുവാനും പൂര്‍ത്തീകരിക്കുവാനും വേണ്ടി ആഗതമായവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം വേദമന്ത്രത്തിന്റെ ദ്രഷ്ടാവ് കൌരമ എന്ന് വിളിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്.
- കുന്തപസൂക്തത്തില്‍ രണ്ടാമത്തെ മന്ത്രം “നരാശംസ” നെക്കുറിച്ച് പറയുന്നത്, “ വധുമന്തോദ്വിര്‍ദശ” യെന്നാണ് ഇതിനെ രണ്ടു രൂപത്തില്‍ പരിഭാഷപ്പെടുത്താമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്ന ഒന്ന്, അദ്ദേഹത്തെയും ഭാര്യമാരെയും ഒട്ടകം പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. മുഹമ്മദ് നബി (സ.അ) യുടെ പ്രധാനപ്പെട്ട വാഹനം ഒട്ടകമായിരുന്നുവല്ലോ ( ഈ സൂക്തത്തില്‍ പറഞ്ഞരിക്കുന്ന വ്യക്തി ഒരിക്കലും ഒരിന്ത്യക്കാരനാകാന്‍ സാധ്യതയില്ലെന്ന വസ്തുത വ്യക്തമാവുന്നത് ഇവിടെയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന നിയമപ്രകാരം ഒട്ടകയാത്ര പോലും ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായിരുന്നു. ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നനായി സ്നാനം ചെയ്യുന്നതും ബ്രാഹ്മണനെ അശുദ്ധമാക്കും. (മനു സ്-മ്രിതി 11:201) എന്നാണ് മനു സ്-മ്രിതിയുടെ വിധി). നബി (സ.അ) തന്റെ ഭാര്യമാരൊടൊപ്പം ഒട്ടകപ്പുറത്ത് യാത്ര ചെയ്തതായി നമുക്കറിയാവുന്നതാണ്. ഭാര്യ-മാര്‍ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. നബി ക്ക് ബഹുഭാര്യത്വം ഉണ്ടായിരുന്നു എന്ന കാര്യം നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. ഈ സൂക്തത്തിന്‍ നല്‍കാവുന്ന രണ്ടര്‍ത്ഥപ്രകാരവും ഇത് മുഹമ്മദ് നബി(സ.അ) യുടെ ജീവിതവുമായി പൂര്‍-ണ്ണമായി യോജിപ്പ് പ്രകടമാകുന്നു.
- അവന്റെ മഹത്വം സ്വര്‍ഗ ലോകം വരെയെത്തി അതിനെ വാഴ്ത്തും എന്ന പറഞ്ഞത് ഒന്നുകില്‍ മുഹമ്മദ് നബി (സ.അ) യുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുവാനോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ(മിഹ്-റാജ്) ത്തെ കുറിക്കുവാനോ ആയിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്.
- കുന്തപസൂക്തത്തിന്റെ മൂന്നാമത്തെ മന്ത്രത്തില്‍ ഹ്രിഷിയുടെ പേര് പറഞ്ഞിരിക്കുന്നത് മാമാഹ്രിഷി യെന്നാണ്. ഭാരതീയ പുരാണങ്ങളിലൊന്നും തന്നെ ഈ പേരുള്ള ഒരു ആചാര്യനെ കുറിച്ച് എവിടെയും പരാമര്‍ശങ്ങളില്ല. അത് കൊണ്ട് തന്നെ ഭാരതീയ ചരിത്രത്തില്‍ മാമാഹ്രിഷിയെ തെരയുന്നത് വ്യര്‍ത്ഥവുമാണ്. മുഹമ്മദ് എന്ന പദമായിരിക്കാം മന്ത്രദ്രഷ്ടാവായ ഹ്രിഷി, മാമാഹ്രിഷിയെന്നതു കൊണ്ട് വിവക്ഷിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. സെമിസ്റ്റിക് നാമങ്ങള്‍ പലതും ഭാരതീയ ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യുംബോള്‍ ഉച്ഛാരണ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
- മാമ ഹ്രിഷിക്ക് നല്‍കപ്പെടുന്നതായി കുന്തപസൂകതത്തില്‍ ആദ്യം പറയുന്നത് പത്ത് ചതുരങ്ങളാണ്. ഇത് മുഹമ്മദ് നബി (സ.അ) യുടെ ഏറ്റവും അടുത്ത പത്ത് അനുചരന്മാരെക്കുറിച്ചാകാമെന്ന് അനുമാനിക്കാം. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട മഹാന്മാരായ പത്ത് സ്വഹാബികള്‍ ദശസ്രജ: യെന്ന പ്രയോഗത്തിന്‍ പത്തു ഹാരങ്ങള്‍, എന്നോ പത്ത് ചതുരങ്ങള്‍ എന്നോ അര്‍ത്ഥം പറയാവുന്നതാണ്. പ്രവാചകന്റെ ജീവിതത്തിന്‍ താങ്ങും തണലുകായിരുന്ന, ഇസ്ലാമിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച പത്ത് പേര്‍ തന്നെയാവണം ദശസ്രജ: എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.
- മാമാ ഹ്രിഷിക്ക് നല്‍കപ്പെടുന്നതായി പിന്നീട് പറയുന്നത് നൂറ് സ്വര്‍ണനാണയങ്ങളാണ്. മുഹമ്മദ് നബിയോടൊപ്പം ത്യാഗങ്ങള്‍ സഹിച്ച ആദ്യകാല സഖാക്കളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാവണം നൂറ് സ്വര്‍ണ നാണയങ്ങള്‍ എന്ന് പ്രയോഗിച്ചത്. എല്ലാവിധ പ്രയാസങ്ങളെയും അതി ജീവിക്കുവാന്‍ പോന്ന ആത്മീയ ശക്തി കൊണ്ട് ശത്രുക്കളുടെ പീഢനങ്ങളെയും അക്രമങ്ങളെയും അതിജീവിക്കുകയും സ്വന്തം നാടും വീടുമുപേക്ഷിച്ച് അബ്-സീനിയയിലേക്ക് പാലായനം ചെയ്ത് സ്വന്തം ആദര്‍ശം സംരംക്ഷിക്കുകയും ചെയ്ത നൂറു സ്വഹാബികളെ ഉദ്ദേശിച്ച് കൊണ്ടു തന്നെയാവണം നൂറു സ്വര്‍ണനാണയങ്ങള്‍ എന്ന് പ്രയോഗിച്ചതെന്ന് അനുമാനിക്കാവുന്നതാണ്.
- ഹാരങ്ങളും സ്വര്‍ണനാണയങ്ങളും കൂടാതെ മുന്നൂറ് അറബിക്കുതിരകളെയും മാമാഹ്രിഷിക്ക് നല്‍കുമെന്ന് കുന്തപസൂക്തത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവാചക ചരിത്രത്തിലെ പ്രസിദ്ധമായ പ്രഥമ യുദ്ധത്തില്‍ പങ്കെടുത്ത വീരരായ സഖാക്കളെ ഉദ്ദേശിച്ച് കൊണ്ടായിരിക്കണം അറബിക്കുതിരകള്‍ എന്ന് മന്ത്രദ്രഷ്ടാവായ ഹ്രിഷി പറഞ്ഞത്. ബദ്-ര്‍ യുദ്ധത്തില്‍ പങ്കെടുത്തത് മുന്നൂറ്റി പതിമൂന്ന് സ്വഹാബികളായിരുന്നുവല്ലോ, ഇതില്‍ അവിചാരിത കാരണങ്ങളാല്‍ യുദ്ധം ചെയ്യാന്‍ കഴിയാതിരുന്ന എട്ടു ബാലന്മാരെയും യുദ്ധമാരംഭിക്കുന്നതിനു മുന്‍പ് കൊല്ലപ്പെട്ട ഒരാളെയും നാലു ബാലന്മാരെയും കഴിച്ചാല്‍ ബാക്കി എണ്ണം ക്രിത്യം മുന്നൂറ് തന്നെ. അറബിക്കുതിരകള്‍ എന്ന പ്രയോഗം അവരെക്കുറിച്ച് തന്നെയാകാനാണു സാധ്യത.
- അവസാനമായി മാമാഹ്രിഷിക്ക് നല്‍കപ്പെടുന്നത് പതിനായിരം പശുക്കളെയാണെന്നാണ് ഈ സൂക്തം പറയുന്നത്. മക്കാ വിജയസമയത്ത് പ്രവാചകനോടൊപ്പമുണ്ടായിരുന്ന പതിനായിരം സ്വഹാബികളെ ഉദ്ദേശിച്ച് കൊണ്ടായിരിക്കാം പതിനായിരം പശുക്കള്‍ എന്ന് പ്രയോഗിച്ചത്. അവര്‍ അന്ന് സൌമ്യരും ശാന്തരുമായിരുന്നുവല്ലോ?. പശുവിനുള്ള സംസ്ക്രിത പദമായ ഗോ നിഷ്പന്നമായിരിക്കുന്നത് ‘ യുദ്ധത്തിന്‍ പോവുക’ എന്നര്‍ത്ഥം വരുന്ന ഗൌ എന്ന ക്രിയയില്‍ നിന്നാണെന്ന കാര്യം പ്രത്യേകം പ്രസ്ത്യാവമാണ്. ആര്യ യുദ്ധങ്ങളുടെ ലക്ഷ്യം പശുക്കളെ സ്വന്തമാക്കലായതു കൊണ്ടായിരിക്കണം പശുവിന്‍ ഗോ യെന്ന പേര്‍ വന്നതെന്നാണ് പണ്ഡിത മതം. പതിനായിരം പശുക്കള്‍ എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും യോദ്ധാക്കളായ പതിനായിരം സ്വഹാബികള്‍ക്ക് യോജിക്കുമെന്നര്‍ത്ഥം. ഇങ്ങനെ നിഗൂഢമെന്ന് കരുതപ്പെടുന്ന അഥര്‍വ്വ വേദത്തിലെ കുന്തപ സൂക്തത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ മുഹമ്മദ് നബി (സ.അ) യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. കുന്തപമെന്ന പദം തന്നെ മുഹമ്മദ് നബിയുമായി ബന്ധമുള്ളതാണെന്നാണ് വാസ്-തവം. ഉദരത്തിലെ ഗ്രന്‍-ഥിയെന്നാണ് ഈ പദത്തിനര്‍ത്ഥം. മുഹമ്മദ് നബിയുടെ ജന്മനാടിന്റെ പേരായ മക്കയെന്ന അറബി പദത്തിനര്‍ത്ഥം ഉദരം എന്ന് കൂടി അര്‍ത്ഥമുണ്ട്. അത് കൊണ്ട് തന്നെ കുന്തപ സൂക്തത്തെ മക്കാസൂക്തം എന്ന് പറയുന്നതില്‍ തെറ്റില്ല.
അഥര്‍വ്വ വേദത്തിലെ മക്കാസൂക്തത്തിലെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി (സ.അ) യുടെ പ്രവാചക ജീവിതവുമായി യോജിക്കുന്നത് തികച്ചും യാദ്രിച്ഛികമായാണെന്ന് കരുതുന്നത് തികഞ്ഞ അന്ധതയല്ലാതെ മറ്റൊന്നുമല്ല. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം വന്ന അവസാനത്തെ പ്രവാചകനും കഴിഞ്ഞ് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ലിഖിത രേഖകള്‍ ഇന്നും ലഭ്യമാണ് നമുക്ക് മാത്ര്കയാക്കാന്‍ പറ്റുന്ന ജീവിതം! അതാണ് ഭാരതീയ പ്രവാചകന്മാരുടെ അനുയായികള്‍ക്കും അനുകരിക്കാന്‍ പറ്റുന്നത്. സര്‍വ്വശക്തനായ തംബുരാന്‍ പറയുന്നത് നോക്കുക. ആര്‍ക്ക് നാം വേദനം നല്‍കിയിട്ടുണ്ടോ, അവര്‍ തങ്ങളുടെ സന്താനങ്ങളെ മനസ്സിലാക്കും പോലെ തന്നെ മുഹമ്മദ് നബിയെയും മനസ്സിലാക്കുന്നുണ്ട്. അവരിലൊരു വിഭാഗക്കാര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് കഴിഞ്ഞിട്ടുമത് മറച്ച് വെക്കുകയാണ്.
കടപ്പാട് : ഹൈന്ദവത ധര്‍മ്മവും ദര്‍ശനവും , എം.എം. അക്-ബര്‍
ലോകത്തിലെ അവസാനത്തെ പ്രവാകനായ മുഹമ്മദിനെ കുറിച്ച് ഹൈന്ദവ പുരാണങ്ഗകളില്‍ വന്ന മുന്നറിയിപ്പുകളാണ് ഇവിടെ നിങ്ഗള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇതിന്റെ പ്രസക്തി വളരെ വലുതാണ്. കല്‍ക്കി അവസാനത്തെ അവതാരംദശാവതാര സിദ്ധാന്ത പ്രകാരവും ശ്രീദേവി മഹാഭാഗവതത്തിലെ ഇരുപത്തിയാര് എന്ന തത്വ പ്രകാരവും കല്‍ക്കിയാണ് അവസാനത്തെ അവതാരം. കലിയുഗത്തിന്റെ പാരമ്യത്തില്‍ ദുഷ്ട ജന മര്‍ദ്ദകനായി കല്‍ക്കി അവതരിക്കുമെന്നാണ് വിശ്വാസം. കല്‍ക്കിയെ കുറിച്ച് ഹൈന്ദവ സങ്കല്‍പ്പത്തിന്റെ ഒരു ഏകദേശഹിത്രം ക്ഷേന്ദ്രന്‍്തന്റെ "ദശാവതാര ചരിത്രത്തിലെ" ധ്യാന ശ്ലോകത്തിലൂടെ വരച്ച് കാണിക്കുന്നുണ്ട്. അതിപ്രകാരമാണ്, “ നീരന്ധ്രമായ ഇരുളിന്റെ ചുരുളില്‍ നിന്ന് വിശ്വത്തെ വിമോചിപ്പിക്കുന്ന പ്രഭാതാര്‍ക്കനെ പോലെ, മ്ലേഛദോശം തീണ്ടാത്ത ശാന്തിസുന്ദരമായ് ഒരു ലോകത്തിന്റെ ഉദയവുമായി കല്‍ക്കി പ്രത്യക്ഷപ്പെടും”. കല്‍ക്കി അവതാരം കൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബി (സ്വ.അ) യെ ആണെന്നാണ് പല ഗ്രന്ഥകാരന്മാരും സമര്‍ത്തിച്ചിട്ടുണ്ട്. വിഷ്ണു പുരാണം ഇരുപത്തിനാലാം അധ്യായത്തില്‍ പറയുന്ന കല്‍ക്കി സ്വഭാവങ്ഗളില്‍ പലതും മുഹമ്മദ് നബിയുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുതയാണ്.
ഏതാനും സാമ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കല്‍ക്കി അവസാനത്തെ അവതാരമാണ് കലിയുഗത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണ്. കലിയുഗം ആരംഭിക്കുന്നത് ബി.സി മൂവായിരത്തി ഒരുനൂറ്റി രണ്ടിലാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോള്‍ മുഹമ്മദ് നബി ജനിച്ചത് കലിയുഗത്തിന്റെ പാരമ്യത്തില്‍ തന്നെയാണ്.കല്‍ക്കി അവതരിക്കുകസിംഫാലയെന്ന മണല്‍ ദ്വീപിലാണ്. മുഹമ്മദ് നബിയുടെ ജനനവും അറേബ്യന്‍ മണലാരണ്യത്തിലാണ്.കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് എന്നായിരിക്കും. വൈഷ്ണവ മത പ്രകാരമം ഏകദൈവത്തിന്റെ പേരാണ് വിഷ്ണു. ഭഗത്ത് എന്ന പദത്തിനര്‍ഥം ദാസന്‍ എന്നാണ്. മുഹമ്മദ് നബിയുടെ പിതാവിന്റെ പേരും അബ്ദുല്ല അഥവാ “ദൈവദാസന്‍” എന്നായിരുന്നു.കല്‍ക്കിയുടെ മാതാവിന്റെ പേര് സുമതിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍ നിന്നുണ്ടായ ആ പദത്തിന്റെ മുഹമ്മദ് നബിയുടെ മാതാവിന്റെ പേരും വിശ്വസ്തതയെന്ന അര്‍ഥം വരുന്ന ആമിന എന്നായിരുന്നു. കല്‍ക്കി പരശുരാമനില്‍ നിന്ന് മലയില്‍ വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞിരിക്കുന്നു. മുഹമ്മദ് നബി ദൈവീക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ഒരു മലയില്‍ വെച്ചായിരുന്നു.കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോട്കൂടെ നിന്ന് അധര്‍മ്മത്തെ നശിപ്പിക്കുമന്ന് പ്രവചിച്ചിരിക്കുന്നു. മുഹമ്മദ് നബിയും തന്റെ നാല് പ്രധാനപ്പെട്ട കൂട്ടുകാരോട് കൂടെയാണ് (അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.അ) അസത്യത്തിനെതിരെ സമരം ചെയ്തത്.കല്‍ക്കിയുടെ ആകാശാരോഹണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയും ആകാശാരോഹണം (മിഅറാജ്) നടത്തി.കല്‍ക്കിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിനു മുന്‍പും മാതാവ് ജനിച്ചു കുറച്ച് കാലം കഴിഞ്ഞും പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പിതാവ് അദ്ദേഹത്തിന്റെ ജനനത്തിന് മുന്‍പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷവും ഇഹലോകവാസം വെടിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബിയാണെന്ന് അഭിപ്രായപ്പെടുന്ന ഒരു പാട് പണ്ഡിതന്മാരുണ്ട്. ഈ നിഗമന പ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥം അവസാനത്തെ അവതാരവും ഈ ഭൂമിയില്‍ വന്ന് കഴിഞ്ഞു.