നിങ്ങളുടെ ക്രിതികള്‍‌, കവിതകള്‍‌, ലേഖനങ്ങള്‍‌ എന്നിവ അയച്ചു തരേണ്ട ഇ-മെയില്‍‌ വിലാസം‌ mytrikarpur@gmail.com. മെയില്‍‌ അയക്കുമ്പോള്‍‌ സബ്ജെക്റ്റില്‍‌ "For Munavvir" എന്ന് ടൈപ്പ് ചെയ്യാന്‍‌ പ്രത്യേകം‌ ശ്രദ്ധിക്കുക.

സൗജന്യ ടൂർ പ്രോഗ്രാം

ടിക്കറ്റ്: സൗജന്യം‌
സീറ്റ്: ഒ. കെ
സവിശേഷതകള്‍‌
* ഈ യാത്രയുടെ ദിവസമോ സമയമോ സുനിശ്ചിതമല്ല.
* ആര്‍‌ക്കും‌ ഏത് നിമിഷവും‌ പങ്കാളിയാകാവുന്നതാണ്.
* മുന്‍‌ കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.
* ധനികനും‌ ദരിദ്രനും‌ ഒരേവിധത്തിലുള്ള വാഹനവും‌ ക്ലാസും‌.
* യാത്രക്കാരില്‍‌ നിന്നും‌ യാതൊരുവിധ ചിലവും‌ ഈടാക്കുന്നതല്ല.
* കുടും‌ബബന്ധം‌ പുലര്‍ത്തുന്നവര്‍‌ക്കും‌ ദാനശീലര്‍‌ക്കും‌ യാത്ര അല്‍പ്പം‌ വൈകിയേക്കാം‌.
യാത്രയില്‍ ആവശ്യമുള്ളവ:
* മൂന്ന് കഷ്ണം‌ തുണിയും അല്‍പ്പം‌ പഞ്ഞിയും‌ കഴിയുമെങ്കില്‍‌ കരുതിയാല്‍‌ നന്നായിരിക്കും‌. സുഗന്ധദ്രവ്യങ്ങള്‍‌‌ അനുവദനീയമാണ്. സല്‍‌കര്‍‌മ്മങ്ങള്‍‌, ദാനധര്‍‌മ്മങ്ങള്‍‌, ദീനിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍‌, വിജ്ഞാനം‌ എന്നിവയുടെ തോതനുസരിച്ച് യാത്രയും‌ തുടര്‍‌ന്നുള്ള കാഴ്ചകളും‌ സന്തോഷകരമായിരിക്കും‌. മറ്റേതെങ്കിലും‌ ഭാരം‌ കൈവശം‌ വെക്കുന്നത് കഠിന ശിക്ഷക്ക് ഇടയാക്കും‌.
യാത്രയിലെ അനുഭവങ്ങള്‍‌:
* യാത്രക്കിടയില്‍‌ താല്‍‌ക്കാലിക വിശ്രമം‌ നിര്‍‌ബന്ധമാണ്. അനിവാര്യഘട്ടങ്ങളില്‍ മാത്രമേ ഒരു റൂമില്‍‌ ഒന്നിലധികം‌ പെരെ താമസിപ്പിക്കുകയുള്ളൂ. യാത്രികരുടെ കര്‍‌മ്മങ്ങള്‍‌ക്കനുസരിച്ച് റൂമിലെ
സൗകര്യങ്ങള്‍‌ കൂടാനും‌‌ കുറയാനും‌ സാധ്യതയുണ്ട്. താല്‍‌ക്കാലിക വിശ്രമത്തിന്റെ ആരം‌ഭത്തില്‍‌ അപരിചിതരായ രണ്ടുപേരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായും‌ ദൃഢമായും‌ ഉത്തരം‌ നല്‍കുന്നവര്‍‌ക്കുമാത്രമേ തുടര്‍‌ന്നുള്ള യാത്ര സുഖകരമാകൂ. പ്രസ്തുത യാത്ര വളരെ സാഹസികവും‌ ദുര്‍‌ഘടവുമായിരിക്കും‌. ജീവിതത്തില്‍‌ ഇന്നേവരെ ദര്‍‌ശിച്ചിട്ടില്ലാത്ത തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരമാണ് യാത്രയുടെ പര്യവസാനം‌. ഈ തൂക്കുപാലത്തിലൂടെ വിജയകരമായി കടന്നു പോകുന്നവര്‍‌ക്ക് തുടര്‍‌ന്നുള്ള ജീവിതവും‌ ആനന്ദകരമായിരിക്കും‌.
മുന്‍‌കരുതലുകള്‍‌:
* താങ്കള്‍‌ക്ക് മുമ്പ് യാത്ര പോയവരെയെല്ലാം‌ ഓര്‍‌മ്മിക്കുന്നത് നല്ലതാണ്. യാത്രാരേഖകളും‌ ടിക്കറ്റും‌ ലഭിച്ചുകഴിഞ്ഞവരും‌ അല്ലാത്തവരും‌ ഉടനടി യാത്രക്കൊരുങ്ങണമെന്ന് അറിയിക്കുന്നു. സാമ്പത്തിക ബാധ്യദകള്‍ കൊടുത്തുതീര്‍‌ക്കണമെന്നും‌ ആരെയെങ്കിലും‌ മാനസികമായോ ശാരീരികമായോ പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍‌ അവരെ നേരില്‍‌ കണ്ട് ക്ഷമ ചോദിക്കണമെന്നും‌ ഓര്‍‌മ്മപ്പെടുത്തുന്നു. അല്ലാത്തപക്ഷം‌ യാത്ര അതീവ ദുസ്സഹമായിരിക്കും‌. ആരാധനകളിലെ കൃത്യനിഷ്ഠ, സല്‍‌കര്‍‌മ്മങ്ങള്‍‌, ദീനിനു വേണ്ടിയുള്ള സമര്‍‌പ്പണം‌, അതിനായുള്ള ത്യാഗങ്ങള്‍‌ മുതലായവ താങ്കളുടെ യാത്രാ
സൗകര്യങ്ങള്‍ കൂടുതല്‍‌ വിപുലപ്പെടുത്തും‌.
* കൂടുതല്‍‌ അന്വേഷണങ്ങള്‍ക്ക് തൊട്ടടുത്തുള്ള പള്ളി ഇമാമായോ ഇസ്ലാമിക പ്രവര്‍‌ത്തകരുമായോ ബന്ധപ്പെടുക.
* താങ്കളുടെ സീറ്റ് റിസര്‍‌വ്വ് ചെയ്തിരിക്കുന്നുവെന്ന് ഒരിക്കല്‍‌ കൂടി ഓര്‍‌മ്മപ്പെടുത്തുന്നു. യാത്രക്കായി ഒരുങ്ങിക്കൊള്ളുക.. കൂടുതല്‍‌ വിവരങ്ങള്‍ക്ക് ഖുര്‍‌ആനും‌ സുന്നത്തും‌ നോക്കാവുന്നതാണ്.


**************00**************
“നിങ്ങള്‍ ഭയന്നോടുന്ന ആ മരണം‌.. അത് നിങ്ങളെ പിടികൂടുക തന്നെ ചെയ്യും‌“ (ജുമുഅ: 8)


ലേഖകന്‍‌ : edit post
0 Responses

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ലേഖനത്തെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക
മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള ലിങ്കില്‍‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam

Next previous home

സുഹുര്‍‌ത്തേ സ്വാഗതം‌