- ഈ സൂക്തം വ്യക്തമായ ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിലെ സംബോധനരീതി വ്യക്തമാക്കുന്നു. “ഇദം ജനാഉപശ്രുതാ” (അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക) എന്നു പറഞ്ഞ് കൊണ്ടാണിത് തുടങ്ങുന്നത്. ചതുര്‍ വേദങ്ങളിലെവിടെയും ഇതേ പോലെ ജനങ്ങളെ പ്രത്യേകമായി സംബോധന ചെയ്തു കൊണ്ട് ഒരു കാര്യവും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഈ സൂക്തം ജനങ്ങള്‍ മുഴുവനും അറിയേണ്ട ഒരു പ്രവചനമുള്‍ക്കൊള്ളുന്നുവെന്ന് ഇതിന്റെ സംബോധനാ രീതി വ്യക്തമാക്കുന്നു.
- ഇവിടെ സ്തുത്യര്‍ഹനായവന്‍ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് “നരാശംസ” യെന്ന സംസ്-ക്രിത പദമാണ്. ഈ പദത്തിന്‍ “സ്തുതിയും പ്രശംസയും യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവന്‍” എന്ന അര്‍ത്ഥം പറയാം. മുഹമ്മദ് എന്ന അറബി സംജ്ഞാനാമത്തിന്റെ അര്‍ത്ഥം സ്തുതിക്കപ്പെടുന്നവന്‍ എന്നാണ്. അഥവാ മുഹമ്മദ് എന്ന അറബി സംജ്ഞാ നാമത്തിന്‍ തുല്യമായ സംസ്ക്രിത പദമാണ് “നരാശംസ”. അത് കൊണ്ട് തന്നെ ഇത് മുഹമ്മദ് നബി (സ.അ) യെ കുറിച്ചാണെന്ന് മനസ്സിലാക്കാം.
- നരാശംസയെന്ന സംജ്ഞാനാമത്തിനു ശേഷം പ്രയോഗിച്ചിരിക്കുന്ന “സ്തവിഷ്യതേ” എന്ന പദം ഒരു സംസ്ക്രിത ഭാവികാലക്രിയയാണ് “അവന്‍ വാഴ്ത്തപ്പെടും” എന്നാണ് ഈ പദത്തിനര്‍ത്ഥം. അഥര്‍വ്വ വേദകാലത്തിനു ശേഷം നരാശംസ യെന്ന പേരില്‍ ആരെങ്കിലും ഈ ലോക ചരിത്രത്തില്‍ വാഴ്ത്തപ്പെട്ടതായി നമുക്ക് കാണുവാന്‍ കഴിയില്ല. മുഹമ്മദ് നബി (സ.അ) അല്ലാതെ ഈ പേര് തന്നെ ഭാരതത്തിലോ മറ്റേതെങ്കിലും ദേശത്തോ പ്രചാരത്തിലില്ലായിരുന്നുവെന്നതാണ് വാസ്തവം. നരാശംസയെന്നു പേരുള്ള ഒരാളെയും നമുക്ക് പുരാണേതിഹാസങ്ങളിലൊന്നും കാണാനും കഴിയുന്നില്ല. മുഹമ്മദ് നബിക്ക് മുന്‍പ് ഈ അറേബ്യയിലും ആര്‍ക്കും തന്നെ ആ പേരുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ നരാശംസ സ്തവിഷ്യതേ എന്ന വചനം കൊണ്ട് മന്ത്രദ്രഷ്ടാവ് അര്‍ത്ഥമാക്കിയത് “മുഹമ്മദ് വാഴ്ത്തപ്പെടും” എന്നായിരിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. ഈ പ്രവചനത്തിനു ശേഷം ജനിച്ചവരില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടിട്ടുള്ളതും മുഹമ്മദ് നബി (സ.അ) മാത്രമാണ്. ലക്ഷക്കണക്കിന്‍ മുസ്ലിംകള്‍ ദിനേന നമസ്കാരങ്ങളിലും അല്ലാതെയും മുഹമ്മദ് നബി (സ.അ) യുടെ പേരെടുത്ത് പറഞ്ഞ് വാഴ്ത്തിക്കൊണ്ടിരിക്കുന്നു. സത്യസന്ധമായി ചരിത്രത്തെ സമീപിച്ച അമുസ്ലിം ബുദ്ധിജീവികളും മുഹമ്മദ് നബി (സ.അ) യെ പുകഴ്ത്തിട്ടുണ്ട്. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച മഹദ് വ്യക്തികളില്‍ പ്രഥമ ഗണനീയനായി പുകഴ്ത്തപ്പെടുന്നത് മുഹമ്മദ് (സ.അ) ആണെന്ന കാര്യം സുവുദിതമാണല്ലോ.
- ഈ സൂക്തത്തില്‍ അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പ്രവാചക കാലഘട്ടത്തിലെ മക്കയിലെ ജനസംഖ്യ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടക്കായിരുന്നുവെന്നാണ് വിദഗ്ദാഭിപ്രായം. അവരില്‍ മിക്കവരും ശത്രുക്കള്‍ തന്നെയായിരുന്നുവല്ലോ?. ശത്രുക്കളുടെ സംഖ്യായായി അഥര്‍വ്വ വേദത്തില്‍ പറഞ്ഞിരിക്കുന്ന അറുപതിനായിരത്തി തൊണ്ണൂറ് എന്ന സംഖ്യ പോലും മുഹമ്മദ് നബി (സ.അ) യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് സാരം.
- കുന്തപസൂക്തത്തിലെ ഒന്നാമത്തെ ശ്ലോകത്തില്‍ “നരാശംസ” യെ വിശേഷിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പദമാണ് “കൌരമ”. ഈ പദം ഒരു ഭരണാധികാരിയുടെ നാമമാണെന്ന രൂപത്തിലാണ് പലപ്പോഴും പരിഗണിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ കൌരമ എന്ന പദം ഒരു നാമ വിശേഷണമാണ്. സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ എന്നാണ് ഈ പദത്തിനര്‍ത്ഥം. എല്ലാ അര്‍ത്ഥത്തിലും മുഹമ്മദ് നബി (സ.അ) ക്ക് യോജിക്കുന്ന ഒരു വിശേഷണമാണിതെന്നതില്‍ സംശയമില്ല. ജാതീയവും വര്‍ഗീയവും വര്‍ണപരവുമായി നില നിന്നിരുന്ന സ്പര്‍ദ്ധകളെല്ലാം ഇല്ലായ്മ ചെയ്ത് പരസ്പരമുള്ള സാഹോദര്യവും സമാധാനവും ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹാനാണ് അദ്ദേഹം. ആ അര്‍ത്ഥത്തില്‍ “ സമാധാനത്തെ പ്രചരിപ്പിച്ചവന്‍” എന്ന് മുഹമ്മദ് നബി (സ.അ) യെ വിളിക്കാവുന്നതാണ്. ഇസ്ലാം എന്ന പദത്തിന്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണ് അര്‍ഥങ്ങള്‍ വരുന്നത്. സര്‍വ്വശക്തന് സ്വന്തത്തെ സംബൂര്‍-ണ്ണമായി സമര്‍പ്പിക്കുക വഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം എന്ന് പറയാവുന്നതാണ്. ഇസ്ലാമാകുന്ന സമാധാനത്തെ പ്രചരിപ്പിക്കുവാനും പൂര്‍ത്തീകരിക്കുവാനും വേണ്ടി ആഗതമായവന്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം വേദമന്ത്രത്തിന്റെ ദ്രഷ്ടാവ് കൌരമ എന്ന് വിളിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്.
- കുന്തപസൂക്തത്തില്‍ രണ്ടാമത്തെ മന്ത്രം “നരാശംസ” നെക്കുറിച്ച് പറയുന്നത്, “ വധുമന്തോദ്വിര്‍ദശ” യെന്നാണ് ഇതിനെ രണ്ടു രൂപത്തില്‍ പരിഭാഷപ്പെടുത്താമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്ന ഒന്ന്, അദ്ദേഹത്തെയും ഭാര്യമാരെയും ഒട്ടകം പൂട്ടിയ രഥം വഹിക്കുന്നുവെന്നാണ്. മുഹമ്മദ് നബി (സ.അ) യുടെ പ്രധാനപ്പെട്ട വാഹനം ഒട്ടകമായിരുന്നുവല്ലോ ( ഈ സൂക്തത്തില്‍ പറഞ്ഞരിക്കുന്ന വ്യക്തി ഒരിക്കലും ഒരിന്ത്യക്കാരനാകാന്‍ സാധ്യതയില്ലെന്ന വസ്തുത വ്യക്തമാവുന്നത് ഇവിടെയാണ്. ഹിന്ദുക്കള്‍ക്കിടയില്‍ നില നിന്നിരുന്ന നിയമപ്രകാരം ഒട്ടകയാത്ര പോലും ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായിരുന്നു. ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ യാത്ര ചെയ്യുന്നതും നഗ്നനായി സ്നാനം ചെയ്യുന്നതും ബ്രാഹ്മണനെ അശുദ്ധമാക്കും. (മനു സ്-മ്രിതി 11:201) എന്നാണ് മനു സ്-മ്രിതിയുടെ വിധി). നബി (സ.അ) തന്റെ ഭാര്യമാരൊടൊപ്പം ഒട്ടകപ്പുറത്ത് യാത്ര ചെയ്തതായി നമുക്കറിയാവുന്നതാണ്. ഭാര്യ-മാര്‍ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. നബി ക്ക് ബഹുഭാര്യത്വം ഉണ്ടായിരുന്നു എന്ന കാര്യം നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. ഈ സൂക്തത്തിന്‍ നല്‍കാവുന്ന രണ്ടര്‍ത്ഥപ്രകാരവും ഇത് മുഹമ്മദ് നബി(സ.അ) യുടെ ജീവിതവുമായി പൂര്‍-ണ്ണമായി യോജിപ്പ് പ്രകടമാകുന്നു.
- അവന്റെ മഹത്വം സ്വര്‍ഗ ലോകം വരെയെത്തി അതിനെ വാഴ്ത്തും എന്ന പറഞ്ഞത് ഒന്നുകില്‍ മുഹമ്മദ് നബി (സ.അ) യുടെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുവാനോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ(മിഹ്-റാജ്) ത്തെ കുറിക്കുവാനോ ആയിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്.
- കുന്തപസൂക്തത്തിന്റെ മൂന്നാമത്തെ മന്ത്രത്തില്‍ ഹ്രിഷിയുടെ പേര് പറഞ്ഞിരിക്കുന്നത് മാമാഹ്രിഷി യെന്നാണ്. ഭാരതീയ പുരാണങ്ങളിലൊന്നും തന്നെ ഈ പേരുള്ള ഒരു ആചാര്യനെ കുറിച്ച് എവിടെയും പരാമര്‍ശങ്ങളില്ല. അത് കൊണ്ട് തന്നെ ഭാരതീയ ചരിത്രത്തില്‍ മാമാഹ്രിഷിയെ തെരയുന്നത് വ്യര്‍ത്ഥവുമാണ്. മുഹമ്മദ് എന്ന പദമായിരിക്കാം മന്ത്രദ്രഷ്ടാവായ ഹ്രിഷി, മാമാഹ്രിഷിയെന്നതു കൊണ്ട് വിവക്ഷിച്ചതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. സെമിസ്റ്റിക് നാമങ്ങള്‍ പലതും ഭാരതീയ ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യുംബോള്‍ ഉച്ഛാരണ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
- മാമ ഹ്രിഷിക്ക് നല്‍കപ്പെടുന്നതായി കുന്തപസൂകതത്തില്‍ ആദ്യം പറയുന്നത് പത്ത് ചതുരങ്ങളാണ്. ഇത് മുഹമ്മദ് നബി (സ.അ) യുടെ ഏറ്റവും അടുത്ത പത്ത് അനുചരന്മാരെക്കുറിച്ചാകാമെന്ന് അനുമാനിക്കാം. സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട മഹാന്മാരായ പത്ത് സ്വഹാബികള്‍ ദശസ്രജ: യെന്ന പ്രയോഗത്തിന്‍ പത്തു ഹാരങ്ങള്‍, എന്നോ പത്ത് ചതുരങ്ങള്‍ എന്നോ അര്‍ത്ഥം പറയാവുന്നതാണ്. പ്രവാചകന്റെ ജീവിതത്തിന്‍ താങ്ങും തണലുകായിരുന്ന, ഇസ്ലാമിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച പത്ത് പേര്‍ തന്നെയാവണം ദശസ്രജ: എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെട്ടത്.
- മാമാ ഹ്രിഷിക്ക് നല്‍കപ്പെടുന്നതായി പിന്നീട് പറയുന്നത് നൂറ് സ്വര്‍ണനാണയങ്ങളാണ്. മുഹമ്മദ് നബിയോടൊപ്പം ത്യാഗങ്ങള്‍ സഹിച്ച ആദ്യകാല സഖാക്കളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാവണം നൂറ് സ്വര്‍ണ നാണയങ്ങള്‍ എന്ന് പ്രയോഗിച്ചത്. എല്ലാവിധ പ്രയാസങ്ങളെയും അതി ജീവിക്കുവാന്‍ പോന്ന ആത്മീയ ശക്തി കൊണ്ട് ശത്രുക്കളുടെ പീഢനങ്ങളെയും അക്രമങ്ങളെയും അതിജീവിക്കുകയും സ്വന്തം നാടും വീടുമുപേക്ഷിച്ച് അബ്-സീനിയയിലേക്ക് പാലായനം ചെയ്ത് സ്വന്തം ആദര്‍ശം സംരംക്ഷിക്കുകയും ചെയ്ത നൂറു സ്വഹാബികളെ ഉദ്ദേശിച്ച് കൊണ്ടു തന്നെയാവണം നൂറു സ്വര്‍ണനാണയങ്ങള്‍ എന്ന് പ്രയോഗിച്ചതെന്ന് അനുമാനിക്കാവുന്നതാണ്.
- ഹാരങ്ങളും സ്വര്‍ണനാണയങ്ങളും കൂടാതെ മുന്നൂറ് അറബിക്കുതിരകളെയും മാമാഹ്രിഷിക്ക് നല്‍കുമെന്ന് കുന്തപസൂക്തത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവാചക ചരിത്രത്തിലെ പ്രസിദ്ധമായ പ്രഥമ യുദ്ധത്തില്‍ പങ്കെടുത്ത വീരരായ സഖാക്കളെ ഉദ്ദേശിച്ച് കൊണ്ടായിരിക്കണം അറബിക്കുതിരകള്‍ എന്ന് മന്ത്രദ്രഷ്ടാവായ ഹ്രിഷി പറഞ്ഞത്. ബദ്-ര്‍ യുദ്ധത്തില്‍ പങ്കെടുത്തത് മുന്നൂറ്റി പതിമൂന്ന് സ്വഹാബികളായിരുന്നുവല്ലോ, ഇതില്‍ അവിചാരിത കാരണങ്ങളാല്‍ യുദ്ധം ചെയ്യാന്‍ കഴിയാതിരുന്ന എട്ടു ബാലന്മാരെയും യുദ്ധമാരംഭിക്കുന്നതിനു മുന്‍പ് കൊല്ലപ്പെട്ട ഒരാളെയും നാലു ബാലന്മാരെയും കഴിച്ചാല്‍ ബാക്കി എണ്ണം ക്രിത്യം മുന്നൂറ് തന്നെ. അറബിക്കുതിരകള്‍ എന്ന പ്രയോഗം അവരെക്കുറിച്ച് തന്നെയാകാനാണു സാധ്യത.
- അവസാനമായി മാമാഹ്രിഷിക്ക് നല്‍കപ്പെടുന്നത് പതിനായിരം പശുക്കളെയാണെന്നാണ് ഈ സൂക്തം പറയുന്നത്. മക്കാ വിജയസമയത്ത് പ്രവാചകനോടൊപ്പമുണ്ടായിരുന്ന പതിനായിരം സ്വഹാബികളെ ഉദ്ദേശിച്ച് കൊണ്ടായിരിക്കാം പതിനായിരം പശുക്കള്‍ എന്ന് പ്രയോഗിച്ചത്. അവര്‍ അന്ന് സൌമ്യരും ശാന്തരുമായിരുന്നുവല്ലോ?. പശുവിനുള്ള സംസ്ക്രിത പദമായ ഗോ നിഷ്പന്നമായിരിക്കുന്നത് ‘ യുദ്ധത്തിന്‍ പോവുക’ എന്നര്‍ത്ഥം വരുന്ന ഗൌ എന്ന ക്രിയയില്‍ നിന്നാണെന്ന കാര്യം പ്രത്യേകം പ്രസ്ത്യാവമാണ്. ആര്യ യുദ്ധങ്ങളുടെ ലക്ഷ്യം പശുക്കളെ സ്വന്തമാക്കലായതു കൊണ്ടായിരിക്കണം പശുവിന്‍ ഗോ യെന്ന പേര്‍ വന്നതെന്നാണ് പണ്ഡിത മതം. പതിനായിരം പശുക്കള്‍ എന്ന പ്രയോഗം എല്ലാ അര്‍ത്ഥത്തിലും യോദ്ധാക്കളായ പതിനായിരം സ്വഹാബികള്‍ക്ക് യോജിക്കുമെന്നര്‍ത്ഥം. ഇങ്ങനെ നിഗൂഢമെന്ന് കരുതപ്പെടുന്ന അഥര്‍വ്വ വേദത്തിലെ കുന്തപ സൂക്തത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ മുഹമ്മദ് നബി (സ.അ) യില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. കുന്തപമെന്ന പദം തന്നെ മുഹമ്മദ് നബിയുമായി ബന്ധമുള്ളതാണെന്നാണ് വാസ്-തവം. ഉദരത്തിലെ ഗ്രന്‍-ഥിയെന്നാണ് ഈ പദത്തിനര്‍ത്ഥം. മുഹമ്മദ് നബിയുടെ ജന്മനാടിന്റെ പേരായ മക്കയെന്ന അറബി പദത്തിനര്‍ത്ഥം ഉദരം എന്ന് കൂടി അര്‍ത്ഥമുണ്ട്. അത് കൊണ്ട് തന്നെ കുന്തപ സൂക്തത്തെ മക്കാസൂക്തം എന്ന് പറയുന്നതില്‍ തെറ്റില്ല.
അഥര്‍വ്വ വേദത്തിലെ മക്കാസൂക്തത്തിലെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബി (സ.അ) യുടെ പ്രവാചക ജീവിതവുമായി യോജിക്കുന്നത് തികച്ചും യാദ്രിച്ഛികമായാണെന്ന് കരുതുന്നത് തികഞ്ഞ അന്ധതയല്ലാതെ മറ്റൊന്നുമല്ല. ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം വന്ന അവസാനത്തെ പ്രവാചകനും കഴിഞ്ഞ് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായ ലിഖിത രേഖകള്‍ ഇന്നും ലഭ്യമാണ് നമുക്ക് മാത്ര്കയാക്കാന്‍ പറ്റുന്ന ജീവിതം! അതാണ് ഭാരതീയ പ്രവാചകന്മാരുടെ അനുയായികള്‍ക്കും അനുകരിക്കാന്‍ പറ്റുന്നത്. സര്‍വ്വശക്തനായ തംബുരാന്‍ പറയുന്നത് നോക്കുക. ആര്‍ക്ക് നാം വേദനം നല്‍കിയിട്ടുണ്ടോ, അവര്‍ തങ്ങളുടെ സന്താനങ്ങളെ മനസ്സിലാക്കും പോലെ തന്നെ മുഹമ്മദ് നബിയെയും മനസ്സിലാക്കുന്നുണ്ട്. അവരിലൊരു വിഭാഗക്കാര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് കഴിഞ്ഞിട്ടുമത് മറച്ച് വെക്കുകയാണ്.
കടപ്പാട് : ഹൈന്ദവത ധര്‍മ്മവും ദര്‍ശനവും , എം.എം. അക്-ബര്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ ലേഖനത്തെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam