പുനര്‍ജന്മമോ, പരലോകമോ ഹൈന്ദവ ദര്‍ശനത്തില്‍ എന്ന പേരില്‍ ഒരു ലേഖനം കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ ലേഖനം. മുന്‍ ലേഖനങ്ങള്‍ക്ക് വായനക്കാരില്‍ നിന്നും ലഭിക്കുന്ന നിര്‍-ലോഭമായ പിന്തുണയാണ് ലോകമാകമാനം ഉപകാരമാകുന്ന ഈ ലേഖനങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഞങ്ങള്‍ ബാധ്യസ്ഥരാണ്. നിങ്ങളുടെ ശരിയായ മേല്‍ വിലാസം നല്‍കുകയാണെങ്കില്‍ നേരിട്ട് തന്നെ നിങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്ന വസ്-തുത സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
പരലോക ജീവിതത്തെ കുറിച്ച് ഉപനിഷത്തുകളില്‍ പ്രതിപാദിച്ച വിവരണങ്ങള്‍ മുന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ അതിന്റെ തുടര്‍ച്ചയാണ് ഇവിടെ വിവരിക്കുന്നത്. ഈശാവസ്യോപനിഷത്ത് ഇക്കാര്യം കുറേക്കൂടി വ്യക്തമായി പറയുന്നുണ്ട്. “ അവിനാശിയായ പരമാത്മാവിനെയും ദേവ പിത്രമാനവാദികളെയും നല്ലത് പോലെ മനസ്സിലാക്കിയിട്ടുള്ളവര്‍ വിനാശത്താല്‍ മ്രിത്യുവിനെ തരണം ചെയ്ത് അവിനാശികളായി അമ്രിത്വത്തെ അനുഭവിക്കുന്നു”. ഈ പരമാത്മാവിനെക്കൂടാതെ ദേവ പിത്ര് മാനവാദികളെ ഉപാസിക്കുന്നവര്‍ നരകത്തിലാണ് പതിക്കുകയെന്നും ഉപനിഷത്തുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. നരകമാകട്ടെ ഘോരാന്ധകാരമമാണ്. “ നശ്വരങ്ങളായ ദേവ പിത്ര് മാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടു കൂടിയിരിക്കുന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു” വെന്നാണ് ഈശാവസ്യോപനിഷത്ത് തന്നെ വ്യക്തമാക്കുന്നത്. ഈ നരകമാകട്ടെ ദു:ഖഭൂയിഷ്-ഠങ്ങളാണ്. “ സൂര്യരഹിതങ്ങളായ ഈ ലോകങ്ങള്‍ അജ്ഞാനാന്ധകാര സമാവ്രിതങ്ങളാകുന്നു. ആത്മഘാതികള്‍, അതായത് ഈശ്വരനെ സ്-മരിക്കാതെ വിഷയാസക്തരായി കഴിയുന്നവര്‍ വീണ്ടും ദു:ഖഭൂയിഷ്-ഠങ്ങളായ ആ ലോകങ്ങളെ പ്രാപിക്കുന്നു”. സ്വര്‍-ഗ്ഗമാകട്ടെ ഭയത്തില്‍ നിന്നും തീര്‍ത്തും മുക്തവുമാണ്. കഠോപനിഷത്ത് പറയുന്നതിങ്ങനെയാണ്. “സ്വര്‍-ഗ്ഗ ലോകത്ത് അല്പം പോലും ഭയമില്ല, അവിടെ നീയുമില്ല. ജരനായാല്‍ ആര്‍ക്കും ഭയവുമില്ല അവിടെ വസിക്കുന്നവര്‍ ക്ഷുപ്തപിപാസാദികള്‍ക്കും ശോകാദികള്‍ക്കും അതിതന്മാരായി സര്‍വ്വ വിധമായ ആനന്ദവും അനുഭവിക്കുന്നു”. ഇവയില്‍ നിന്നെല്ലാം തന്നെ ആദ്യകാല ഭാരതീയരുടെ മരണാനന്തര ജീതത്തെക്കുറിച്ച വീക്ഷണം ദൈവീക മതത്തിന്റെ വീക്ഷണം തന്നെയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂമിയില്‍ തന്നെ വിവിധ ജീവികളായി പരിണമിച്ച് ജീവിതം പരിക്രമണം ചെയ്യപ്പെടുമെന്ന വിശ്വാസം പുതുതായി ഉണ്ടായതാണ്. ഇഹലോകത്തിന്റെ സംബൂര്‍-ണ്ണ നാശത്തിന് ശേഷമാണ് പരലോകമെന്നും അവിടെ വെച്ച് സദ്കര്‍മ്മികള്‍ക്ക് സ്വര്‍ഗവും ദുഷ്-കര്‍മ്മികള്‍ക്ക് നരകവും പ്രതിഫലമായി ലഭിക്കുമെന്നുമായിരുന്നു ആദ്യകാല ഹൈന്ദവരുടെ വിശ്വാസമെന്നാണ് മനസിലാകുന്നത്.
പുനര്‍ജന്മ വിശ്വാസത്തിന്റെ ഉല്‍-പ്പത്തി
ഇസ്ലാമിന്റെ പരലോക വീക്ഷണവുമായി ആദ്യകാല ഭാരതീയരുടെ വിശ്വാസത്തിന് പൊരുത്തമുണ്ടായിരുന്നുവെങ്കില്‍, പിന്നെയെങ്ങിനെയാണ് ഈ വിശ്വാസം ഹിന്ദുക്കളില്‍ നിന്നും പാടെ വേരറ്റു പോയി തദ്സ്ഥാനത്ത് ശ്രുതികള്‍ക്ക് തികച്ചും അന്യമായ പുനര്‍ജ്ജന്മ സിദ്ധാന്തം സ്ഥാനം പിടിച്ചത്?. ഇതിനെ കുറിച്ച് ശ്രീ: രാഹുല്‍ സാംക്ര്ത്യായന്‍ ഇങ്ങിനെയാണ് അഭിപ്രായപ്പെടുന്നത്. “ വൈദിക കര്‍മ്മകാണ്ഡങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞ് തുടങ്ങി അപ്പോള്‍ ഛന്ദോഗ്യത്തിലെ ഹ്രിഷിമാരായ ജൈവലി രാജാവും ബ്രാഹ്-മണനായ ആരുണിയും കൂടി ഒരു പുതിയ മാര്‍ഗം കണ്ടു പിടിച്ചു. അവര്‍ പുനര്‍ജ്ജന്മത്തെപ്പോലുള്ള വിശ്വാസങ്ങള്‍ വളര്‍ത്തി ദാസന്മാര്‍ തൊഴില്‍ക്കാര്‍ തുടങ്ങിയ പീഢിതജനതയുടെ ബന്ധനത്തെ കൂടുതല്‍ സുദ്രിഢമാക്കിത്തീര്‍ത്തു”. പരലോകത്തിലുള്ള വിശ്വാസത്തിന്‍ ഗ്ലാനി സംഭവിച്ചതിന്റെ ഫലമായി സത്കര്‍മ്മാനുഷ്-ഠാനത്തിനും ദുഷ്-കര്‍മ്മ വര്‍ജ്ജനത്തിനുമുള്ള ആവേശം കുറഞ്ഞപ്പോള്‍ പുരോഹിതര്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനായില്ല. തദവസരത്തില്‍ മന:പ്പൂര്‍വ്വം മെനഞ്ഞെടുത്ത വിശ്വാസമാണ് പുനര്‍ജ്ജന്മ വിശ്വാസം. പരലോക ശിക്ഷയേക്കാള്‍ ഐഹിക ക്ലേശങ്ങളെ മനുഷ്യര്‍ ഭയപ്പെടുമെന്ന് മനസ്സിലാക്കിയ ഛന്ദോഗ്യ ഹ്രിഷിമാരുടെ സ്രിഷ്-ടിയായ ഒരു നവീന ആശയം മാത്രമാണിതെന്നാണ് രാഹുല്‍ സാംക്രിത്യായന്റെ അഭിപ്രായം. എന്നാല്‍ ഇതിനൊരു മറു വശം കൂടിയുണ്ട്. നേരത്തെ ഉദ്ധരിച്ച ഛന്ദോഗ്യ ശ്ലോകം നോക്കുക(മുന്‍ ലേഖനങ്ങളില്‍ ഇത് കാണാം) പന്നിയുടെയും പട്ടിയുടെയും കൂടെയാണ് ചണ്ഡാലനെ എണ്ണിയിരിക്കുന്നത്. അവനെയും ഒരു മ്രിഗമായിട്ടാണ് പുനര്‍ജന്മവാദത്തിന്റെ സ്രിഷ്-ഠാക്കള്‍ കണക്കാക്കിയിരുന്നതെന്നര്‍ത്ഥം. താഴ്ന്ന ജാതിക്കാരായ മനുഷ്യരെ മ്രിഗതുല്യരായിക്കാണുന്ന പ്രവണതയില്‍ നിന്നാണ് പുനര്‍ജന്മവാദത്തിന്റെ ഉല്‍പ്പത്തിയെന്ന് നമുക്കിതില്‍ നിന്നും മനസ്സിലാക്കാം.
ചണ്ഡാലന്മാരും മറ്റും അനുഭവിക്കുന്നത് തങ്ങളുടെ മുജ്ജന്മ പാപത്തിന്റെ ശിക്ഷയാണെന്ന ധാരണയാണ് പുനര്‍ജ്ജന്മ സിദ്ധാന്തത്തിലൂടെ സ്രിഷ്-ടിക്കപ്പെട്ടത്. ബ്രാഹ്മണരും ക്ഷത്രിയരും അനുഭവിക്കുന്ന സുഖ സൌകര്യങ്ങളുടെ കാരണവും അവരുടെ മുജ്ജന്മത്തിലെ സുക്രിതങ്ങളാണ്. അപ്പോള്‍ അടുത്ത ജന്മത്തിലെങ്കിലും ഉയര്‍ന്ന ജാതികാരനായി ജനിക്കണമെങ്കില്‍ ഈ ജന്മത്തില്‍ തങ്ങളുടെ ജാതി ധര്‍മ്മം നിര്‍വ്വഹിക്കണം. ചണ്ഡാലനും ശൂദ്രനും വിധിക്കപ്പെട്ടിട്ടുള്ള ജാതി ധര്‍മ്മം അടിമ്മപ്പണിയാണ്. മേല്‍ ജാതിക്കാരുടെ അടിമപ്പണിയെടുത്ത് ജീവിക്കുക മാത്രമാണ് അവരുടെ മോക്ഷത്തിനുള്ള മാര്‍ഗം. ഈ വിശ്വാസം വളര്‍ത്തി താഴ്ന്ന ജാതിക്കാരെ മാനസികമായിപ്പോലും അടിമകളാക്കി മാറ്റാനുള്ള ബ്രാഹ്മണ മേധാവിത്വത്തിന്റെ സ്രിഷ്-ടി മാത്രമാണ് പുനര്‍ജന്മ സിദ്ധാന്തം.
പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിച്ച ചണ്ഡാലനും ശൂദ്രനും തങ്ങളുടെ മുജ്ജന്മ പാപമോര്‍ത്ത് ദു:ഖിച്ച് കൊണ്ടിരുന്നു, അടുത്ത ജന്മത്തില്‍ ഉന്നത കുലജാതനാവാന്‍ വേണ്ടി ബ്രാഹ്മണരുടെ അടിമപ്പണിയെടുത്ത് കൊണ്ടുമിരുന്നു അവര്‍. തല മുറകളില്‍ നിന്നും തലമുറകളിലേക്ക് ഈ അധമബോധം സംക്രമിച്ച് പുനര്‍ജ്ജന്മ വിശ്വാസത്തിന്മേല്‍ ബ്രാഹ്മണ മേധാവിത്വത്തിന്റെ കോട്ടകള്‍ ഉയര്‍ന്ന് പൊങ്ങുകയും അവര്‍ണ പീഢനത്തിന്‍ താത്വികമായ ന്യായീകരണം നല്‍കപ്പെടുകയും ചെയ്തു.
“സ്വധര്‍മ്മം അല്‍പ്പം ചില ന്യൂനതകളോടെ അനുഷ്-ഠിക്കുന്നതായിരുന്നാലും വിധി പ്രകാരം അന്യധര്‍മ്മം അനുഷ്-ഠിക്കുന്നതിനേക്കാള്‍ ശ്രേഷ്-ടമാണ്. സ്വധര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നവന് മരണം പോലും ശ്രേയസ്സാണ്. അന്യ ധര്‍മ്മനുഷ്-ഠാനം ഭയാവഹമാണ് ” എന്ന് പഠിപ്പിക്കുന്ന ഗീതയും പുനര്‍ജ്ജന്മവാദത്തിനും അതിലൂടെ സവര്‍ണ മേധാവിത്വത്തിനും പച്ചക്കൊടി കാട്ടുകയാണ് ചെയ്യുന്നത്. മുജ്ജന്മ പാപത്തിന്റെ ഫലമാണ് അധ:സ്ഥിത വര്‍ഗക്കാര്‍ ഇന്നനുഭവിക്കുന്ന കഷ്-ഠതകളെന്ന വിശ്വാസം ഗാന്ധിജിയെപ്പോലും സ്വാധീനിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുംബോഴാകണം ഈ വാദത്തിന്റെ ഗൌരവം എത്രത്തോളമാണെന്ന ബോധത്താല്‍ നാം ഞെട്ടിപ്പോകുന്നത്. യഥാര്‍ത്ഥ പരലോക വിശ്വാസത്തില്‍ ഇത്തരം ഉച്ച നീചത്വങ്ങളൊന്നും പ്രകടമാകുന്നില്ല. ജന്മമല്ല കര്‍മ്മമാണ് പരലോക മോക്ഷത്തിന് നിദാനമെന്ന തത്വമാണ് അതിന്റെ അടിത്തറ. ജനിച്ചത് എത്ര താഴ്ന്ന ജാതിക്കാരനായിട്ടായിരുന്നാലും സുക്രിതം ചെയ്താല്‍ അവന് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ട്, ജനിച്ചത് ഉന്നത കുലത്തിലാണെങ്കിലും അക്രമമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവനെ നരകാഗ്നിയില്‍ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും. സ്വര്‍ഗവും നരഗവും പരലോകവും ദൈവം വെളിപ്പെടുത്തി തന്ന സത്യങ്ങളാണ്. അവ നിഷേധിച്ചത് കൊണ്ട് അവയുടെ അസ്-തിത്വം ഇല്ലാതാകുന്നില്ല. ഭാരതത്തിലെ പ്രവാചകന്മാരടക്കം ഈ ലോകത്തില്‍ വന്ന സത്യ മത പ്രവാചകന്മാര്‍ മുഴുവനും ഊ പരലോക വിശ്വാസമാണ് പ്രബോധനം ചെയ്തത്. പരിശുദ്ധ ഖുര്-ആന്‍ പറയുന്നത് നോക്കുക “ നിശ്ചയമായും അവന്‍ അന്ത്യനാളിലേക്ക് നിങ്ങളെ ഒരുമിച്ച് കൂട്ടുക തന്നെ ചെയ്യും അതില്‍ സന്ദേഹമേ ഇല്ല”
കടപ്പാട് : ഹൈന്ദവത ധര്‍മ്മവും ദര്‍ശനവും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ ലേഖനത്തെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam