നിങ്ങളുടെ ക്രിതികള്‍‌, കവിതകള്‍‌, ലേഖനങ്ങള്‍‌ എന്നിവ അയച്ചു തരേണ്ട ഇ-മെയില്‍‌ വിലാസം‌ mytrikarpur@gmail.com. മെയില്‍‌ അയക്കുമ്പോള്‍‌ സബ്ജെക്റ്റില്‍‌ "For Munavvir" എന്ന് ടൈപ്പ് ചെയ്യാന്‍‌ പ്രത്യേകം‌ ശ്രദ്ധിക്കുക.

മുഹമ്മദ് നബി (സ.അ) ഭവിഷ്യല്‍ പുരാണത്തില്‍

മഹാമദ് നബി (സ. അ) എന്ന വിശ്വാചാര്യന്‍ഭാവിയെക്കുറിക്കുറിച്ചുള്ള പ്രവചനങ്ങളടങ്ങിയ പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബിയെ കുറിച്ച് വ്യക്തമായ ചില പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഭവിഷ്യല്‍ പുരാണം പ്രതിസര്‍ ഗ്ഗ പര്‍വ്വത്തില്‍ പറയുന്നത് നോക്കുക : “ അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും”, ഈ സൂക്തത്തില്‍ “മഹാമദ്” എന്ന് പേരെടുത്ത് തന്നെ പ്രസ്താവിച്ചതില്‍ നിന്നും മുഹമ്മദ് നബിയെക്കുറിച്ച് തന്നെയാണ്‍ ഈ പ്രവചനങ്ങള്‍ എന്ന് സുതാര്യം വ്യക്തമാകുന്നു. ഭവിഷ്യല്‍ പുരാണം തുടരുന്നു.. “ദൈവദൂത സദ്ര്‍ശ്യനായ ഈ മരുഭൂനിവാസിയായ രാജാവ് ഗംഗാജലത്തിലും മറ്റ് അഞ്ച് തരം ശുദ്ധീകരണ ജലങ്ങളിലും (പഞ്ച ഗവ്യം) സ്നാനം ചെയ്യിച്ച് ഭക്തി വിശ്വാസ സമന്വിതം പൂജിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കും, “ അല്ലയോ മനുഷ്യവര്‍ ഗ്ഗത്തിന്റെ അഭിമാനസ്തംഭമായി പിറന്ന മഹാനുഭാവാ! ദുഷ്ടനിഗ്രഹത്തിനുള്ള ദിവ്യ ശക്തിയുടെ മാഹാത്മ്യത്തില്‍ ശത്രുപീഡകളില്‍ നിന്നും രക്ഷ പ്രാവിച്ചു പരാശക്തിയുടെ പ്രത്യക്ഷലക്ഷണമായി പരിലസിക്കുന്ന് പുണ്യാത്മാവേ! അങ്ങയുടെ പാദചരണങ്ങളില്‍ നമിക്കുന്ന ഈയുള്ളവനെ അങ്ങൂന്ന് ഒരു അടിമയായി സ്വീകരിച്ചാലും”. വരാനിരിക്കുന്ന പ്രവാചകന്റെ അനുയായികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചും സാംസ്കാരിക ചിഹ്നങ്ങളെക്കുറിച്ചു പോലും ഭവിഷ്യല്‍ പുരാണം വിവരിക്കുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും, അവര്‍ കുടുമ വെക്കുകയില്ല, അവര്‍ താടി വളര്‍ത്തും, അവര്‍ വിപ്ലവകാരികളായിരിക്കും, പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും, പന്നിയെ ഒഴിച്ച് മറ്റ് മിക്ക മ്രിഗങ്ങളെയും അവര്‍ ഭക്ഷിക്കും, ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിനു പകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും, മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലവന്മാര്‍ എന്നവര്‍ അറിയപ്പെടും”. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാഗം എന്നില്‍ നിന്നായിരിക്കും. ഈ സൂക്തങ്ങളിലൂടെ ഭവിഷ്യല്‍ പുരാണ കര്‍ത്താവായ വ്യാസമുനി മുഹമ്മദ് നബി (സ്വ.അ) യുടെ ആഗമനം തന്നെയാണ് പ്രവചിച്ചിരിക്കുന്നത് എന്ന കാര്യം വിശദീകരണമില്ലാതെ തന്നെ മനസ്സിലാക്കാം. ഇതില്‍ നിന്ന് മൂന്ന് വസ്തുതകളാണ് നമുക്ക് മുന്നില്‍ തെളിഞ്ഞ് വരുന്നത്.
  1. ഹിന്ദുക്കള്‍ പ്രതീക്ഷിച്ചിരിക്കുന്ന കലിയുഗാവതാരമായ കല്‍ക്കി പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറേബ്യയില്‍ ജനിച്ചിരിക്കുന്നു.
  2. അവതാര സങ്കല്‍പ്പത്തിന്റെ അടിവേരുകള്‍ പ്രവാചകത്വത്തെക്കുറിച്ചുള്ള വിശ്വാസത്തിലാണ് സ്ഥിതി ചെയ്യുന്നത്.
  3. മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിച്ച വേദവ്യാസന്‍ ഒരു പ്രവാചകനാവാനുള്ള സാധ്യതയുണ്ട്.
ഒരു കാര്യം ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. ഈ പ്രവചനങ്ങളടങ്ങുന്ന ഭവിഷ്യല്‍ പുരാണത്തിന്റെ കോപ്പി മുംബൈ വെങ്കിടേശ്വര പ്രസ്സില്‍ അച്ചടിച്ചതാണെന്ന കാര്യം ഇത് ഉദ്ധരിച്ചിരിക്കുന്ന എ.എച്ച് വിദ്യാര്‍ത്ഥി, യു. അലി എന്നിവര്‍ അവരുടെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (എ.എച്ച് വിദ്യാര്‍ത്ഥി & യു. അലി: മുഹമ്മദ് ഇന്‍ പാര്‍സി, ഹിന്ദു, & ബുദ്ധിസ്റ്റ് സ്ക്രിപ്റ്റ്സ്, പേജ് മുപ്പത്തിയാറ്)
ഭവിഷ്യല്‍ പുരാണത്തിന്റെ ഒറിജിനല്‍ കോപ്പികള്‍ ഇന്ന് ഉപലബ്ധമല്ല, ഇപ്പോള്‍ പുറത്തിറങ്ങുന്ന പരിഭാഷകളില്‍ മിക്കതും പ്രസാധകരുടെ ഇഛാനുസരണം മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുറത്തിറങ്ങുന്നതാണെന്നാണ്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. അവയില്‍ ചിലവ മുഹമ്മദ് നബിയെ സംബന്ധിച്ച് വ്യാസ മഹര്‍ഷി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ശ്ലോകങ്ങള്‍ അപ്പടി വിട്ടു കളയുകയാണ്‍ ചെയ്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടാനുസരണം പുരാതന ഗ്രന്ഥങ്ങളെ വ്യഖ്യാനിക്കുന്നത് തന്നെ തെറ്റാണെന്നിരിക്കെ, അവയില്‍ നിന്ന് മറച്ച് വെക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് മഹാപാപമാണെന്ന് മാത്രം സൂചിപ്പിക്കട്ടെ. ഭവിഷ്യല്‍ പുരാണത്തിന്റെ ആധികാരികതയെ നിഷേധിക്കുവാന്‍ ഹിന്ദു മത പണ്ഡിതന്മാരില്‍ ആര്‍ക്കും കഴിയുകയില്ല, അത് കൊണ്ട് തന്നെ മുഹമ്മദ് നബി (സ്വ.അ) യെ സംബന്ധിച്ച് ഈ പുരാണത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പിന്നീട് അടുത്തകാലത്ത് എഴുതിച്ചേര്‍ത്തതാണെന്ന് പലപ്പോഴും വാദിക്കപ്പെടാറുള്ളത്. ഇതില്‍ കഴംബില്ല. കാരണം പുരാണങ്ങളില്‍ കടത്തിക്കൂട്ടലുകള്‍ നടത്തുവാന്‍ ഏതായാലും മുസ്ലിംകള്‍ക്ക് കഴിയില്ലല്ലോ?. സംസ്ക്രിത ഭാഷാ പഠനവും വേദജ്ഞാന സംബാദനവും ബ്രാഹ്മണരുടെ മാത്രം കുത്തകയാ‍യി കരുതപ്പെട്ടിരുന്ന കാലത്ത് വിദേശികളായ മുസ്ലിംകളെ അവരുടെ ഇച്ഛപ്രകാരം തങ്ങളുടെ മത വിശ്വാസത്തിന് അനുഗുണമായ കാര്യങ്ങള്‍ പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ ബ്രാഹ്മണര്‍ അനുവദിച്ചുവെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന്‍ തുല്യമാണ്. മുഹമ്മദ് നബി (സ്വ.അ) യെക്കുറിച്ച പരാമര്‍ശങ്ങള്‍ കടത്തിക്കൂട്ടുവാനായി ഭവിഷ്യല്‍ പുരാണത്തെ കുറിച്ച് അറിയാവുന്ന പണ്ഡിതന്മാരെല്ലാം ഒരിടത്ത് ഒത്ത്കൂടിയെന്ന് വിചാരിക്കുന്നതും ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല. അത് കൊണ്ട് തന്നെ ഈ ഭാഗങ്ങള്‍ പ്രക്ഷിപ്തമാണെന്നു പറയുന്നത് തീരെ ന്യായീകരണമര്‍ഹിക്കുന്നില്ല.
0 Responses

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ലേഖനത്തെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക
മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള ലിങ്കില്‍‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam

Next previous home

സുഹുര്‍‌ത്തേ സ്വാഗതം‌